home news literature forum gallery events contact
Tuesday, March 9, 2010 | Login

Main Menu

tell about me

Webmasters

admin

News Topics

Any Reading Problem

Download Malayalam Unicode Font
Download Now!
Type In Manglish
Publish Article Easy!

കൃതികള്‍ അയയ്ക്കാന്‍

ലോഗ് ഇന്‍ ചെയ്യൂ . മംഗ്ലീഷ് ടൈപ്പിംഗ്‌ ലിങ്കില്‍ ക്ലിക്കൂ.

Spotlight News

എന്റെ രചന  : മുഖമില്ലാത്തവര്‍

Posted by: admin   Date:2010/2/27 7:10:00    
.ബാജി ഓടംവേലി,ബഹറിന്‍‌.
മാധവനും മല്ലികയും ആ വലിയ മരത്തിന്റെ തണലില്‍ ഇരിക്കുകയായിരുന്നു.

മാധവന്‍ മല്ലികയുടെ കൈ പിടിച്ച് എന്തൊക്കയോ പറയുന്നുണ്ട്. മാധവന് കൈനോട്ടം വശമുണ്ടാകും. മല്ലികയുടെ ഭൂതം ഓര്‍മ്മിപ്പിക്കുകയും ഭാവി പ്രവചിക്കുകയുമാകാം.

അവര്‍ തമ്മില്‍ പ്രണയമൊന്നുമല്ല. നിലാവുണ്ടായിരുന്നെങ്കില്‍ പ്രണയത്തിലേക്കും അതിനപ്പുറത്തേക്കും വളരാന്‍ സാധ്യതയുള്ള ഒരു സൌഹൃദം. ഒരു വെറും ആണ്‍ - പെണ്‍ സൌഹൃദം മാത്രം.കൂടുതല്‍ വായിക്കുക.
  Read More... | 0 Comment(s) | Write Comment 

ബുക്ക്‌ റിലീസ്  : ബാജിയുടെ സൂക്ഷ്‌മപ്രപഞ്ചത്തിലെ കഥകള്‍

Posted by: admin   Date:2010/2/27 7:10:00    

ബെന്യാമിന്‍.(ചിത്രത്തില്‍ ബാജി ഓടംവേലി,ബഹറിന്‍‌)
അറിയാത്തെ ലോകത്തിന്റെ കൌതുക കഥകള്‍ വായനക്കാരനില്‍ എത്തിക്കുക എന്ന ദൌത്യമാണ്‍ ഓരോ എഴുത്തുകാരനും തന്റെ കഥയെഴുത്തിലൂടെ നിര്‍വ്വഹിക്കുന്ന പ്രാഥമിക ധര്‍മ്മം.
വായനക്കാരന്റെ സാധാരണ ദൃഷ്‌ടികള്‍ക്ക് പിടിച്ചെടുക്കാനാവാത്ത രണ്ടുതരം ലോകങ്ങളാണ് നമുക്കു മുന്നിലുള്ളത്. അകലെയുള്ളതും ദൃഷ്‌ടിപഥത്തില്‍ എത്താത്തതുമായ ഒരു ലോകം. അടുത്തുള്ളതും നമ്മള്‍ കാണാതെ പോകുന്നതുമായ മറ്റൊരു ലോകം. ഈ രണ്ടു ലോകങ്ങളേയും കഥകളില്‍ എത്തിക്കാന്‍ കഥാകാരന്‍ തിരഞ്ഞെടുക്കുന്ന മാപിനികള്‍ വ്യത്യസ്‌തമാണ്. ഒന്നിനു വേണ്ടത് ദുരദര്‍ശിനിയാണെങ്കില്‍ അടുത്തതിന് വേണ്ടത് സൂക്ഷ്‌മദര്‍ശിനിയാണ്‍. ദൂരദര്‍ശിനികളാകട്ടെ അതിന്റെ വീക്‌ഷണ പരിധി അനുസരിച്ച് വ്യത്യസ്‌തതരം കാഴ്‌ചകളേയും അകലങ്ങളേയുമാണ് പിടിച്ചെടുക്കുന്നത്. സൂക്‌ഷമദര്‍ശിനികള്‍ അതിന്റെ സ്വഭാവമനുസരിച്ച് കാണുന്ന കാഴ്‌ചകളെ വ്യത്യസ്‌ത വലുപ്പത്തില്‍ കാണിച്ചു തരുന്നു. ഈ കാഴ്‌ചയുടെ വ്യത്യാസമാണ് ഓരോ എഴുത്തുകാരനെയും മറ്റൊരാളില്‍ നിന്ന് വ്യത്യസ്‌തനാക്കി നിര്‍ത്തുന്ന ഘടകം. താന്‍ കണ്ട കാഴ്‌ചകളെ വായനക്കാരന്‍ കാണാവുന്ന ദൃശ്യപരിധിയിലേക്കു കൊണ്ടുവരുന്നതിലുമുണ്ട് ഓരോ എഴുത്തുകാരനും വ്യതിയാനങ്ങളും വ്യതിരിക്‌തതകളും. കൂടുതല്‍ വായിക്കുക .
  Read More... | 0 Comment(s) | Write Comment 

ബ്ലോഗ്-ബ്ലും : മോഹനലാലന്റെ ധാര്‍ഷ്ട്യങ്ങള്‍

Posted by: admin   Date:2010/2/27 6:42:25    
.കാളിദാസന്‍.
സിനിമ ഏതെന്നോര്‍മ്മയില്ല. സ്വന്തം ഡ്രൈവറായിരുന്ന ആന്റണി പെരുമ്പാവൂര്‍ എന്ന ബിനാമിയുടെ പേരില്‍ മോഹന്‍ ലാല്‍ നിര്‍മ്മിച്ച ഒരു സിനിമയില്‍ അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നത് Universal Star എന്ന ലേബലിലാണ്. ഒരു ലോറിയുടെ മുകളില്‍ നിന്ന് ചാടി ഇറങ്ങുമ്പോള്‍ പശ്ചാത്തലത്തില്‍ എഴുതി കാണിക്കുന്നത് Universal Star Mohan Lal എന്നായിരുന്നു.കൂടുതല്‍ വായിക്കുക .
  Read More... | 0 Comment(s) | Write Comment 

സിനിമ : പക വളര്‍ന്നു സിനിമയാകുന്നതെങ്ങനെ

Posted by: admin   Date:2010/2/25 4:50:00    

.ബിദ്യ.എം.എസ്.
പക' ഒരു നെഗറ്റീവ് വാക്കാണ്‌. പക്ഷെ നോക്കൂ.വാണിജ്യസിനിമയും സമാന്തരസിനിമയും തമ്മിലുളള പ്രകടമായ വ്യത്യാസം 'പ' യിലും 'ക' യിലുമുണ്ട്. ആദ്യത്തേതില്‍ പണത്തോടും രണ്ടാമത്തേതില്‍ കലയോടും. ഇവ തമ്മില്‍ ചേരുകയുമില്ല. എം.സുകുമാരനെന്ന സംവിധായകന്‍ സ്വന്തം പറമ്പിന്റെ പ്രമാണം പണയം വക്കുന്നത് രണ്ടാമത്തെ വകുപ്പിനുവേണ്ടിയാണ്. ഇവിടെ, സുകുമാര്‍ അഴീക്കോട് ഒരു സൂപ്പര്‍ താരത്തിന്റെ ആര്‍ഭാട അംബാസിഡര്‍ പദവിയുടെ നിരര്‍തഥകത ചോദ്യം ചെയ്യുമ്പോള്‍ തികട്ടുന്നത് ആദ്യത്തേത് കുടിച്ചതിന്റേതാണ്. കൂടുതല്‍ വായിക്കുക.

  Read More... | 0 Comment(s) | Write Comment 

കവര്‍സ്റ്റോറി  : ആവിഷ്ക്കാര സ്വാതന്ത്ര്യം, താരം മിണ്ടരുത്

Posted by: admin   Date:2010/2/25 4:50:00    

.അജിത്‌/ ബംഗളുരു.
വാദഗതികള്‍ ഇരുമ്പുലക്കയാകേണ്ടതില്ല പ്രത്യകിച്ച് സര്‍ഗ്ഗാത്മകവും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു കരുത്ത് പകരുന്നതുമായ പ്രശ്നങ്ങളില്‍. പക്ഷപാതപരമായ അഭിപ്രായങ്ങള്‍ ആരുടെ പക്ഷത്തുനിന്നായാലും മാതൃക തന്നെ വേണം. മലയാള ചലച്ചിത്ര ലോകത്തെ അഭിനയ സാധ്യതകൊണ്ട് വിസ്മയിപ്പിച്ച നടനാണ് തിലകന്‍.കരുത്തിന്റെ സൌന്ദര്യവും അഭിനയപാടവും കഥാപാത്രങ്ങള്‍ക്ക് പകര്‍ന്ന് വിസ്മയമായ മമ്മൂട്ടി. മലയാളം ഓര്‍മ്മയില്‍ കരുതിവയ്ക്കുന്ന അനവധി ചലച്ചിത്ര താരങ്ങള്‍. ഈ നനുത്ത ഓര്‍മ്മകള്‍ക്കുളളിലേക്ക്, അഗ്നി സ്ഫോടനം പോലെയാണ് തിലകന്‍ ബോംബു പൊട്ടിക്കുന്നത്.കൂടുതല്‍ വായിക്കുക.
  Read More... | 0 Comment(s) | Write Comment 

കവര്‍സ്റ്റോറി  : ഹൈക്കോടതി ബഞ്ചിനുളള മുറവിളി

Posted by: admin   Date:2010/2/23 6:50:00    

.രാജേഷ് ചിറപ്പാട്,തിരുവനന്തപുരം.
>തിരുവനന്തപുരം ഹൈക്കോടതി ബഞ്ചിനുളള മുറവിളി :ചരിത്രവും വര്‍ത്തമാനവും<
തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കുന്നതിനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരണപ്രതിപക്ഷഭേദമില്ലാതെ മുറവിളി കൂട്ടിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് എന്നത് തിരുവനന്തപുരത്ത്കാരുടെ മാത്രം ആവശ്യമല്ല. ഇത് പ്രാവര്‍ത്തികമായാല്‍ തെക്കന്‍ ജില്ലകള്‍ക്ക് മുഴുവന്‍ ഇതിന്റെ ഗുണം ലഭിക്കും എന്നതാണ് വസ്തുത.
കൂടുതല്‍ വായിക്കുക.
  Read More... | 0 Comment(s) | Write Comment 

സിനിമ : വ്യാജ സി ഡി നിയമം ബാലിശം

Posted by: admin   Date:2010/2/23 6:49:28    

രണ്ടില്‍ കൂടുതല്‍ വ്യാജ സി.ഡി കേസില്‍ ഉള്‍പ്പെട്ടവരെ ഗുണ്ടാലിസ്റില്‍ ഉള്‍പ്പെടുത്താന്‍ പോലീസ് നേതൃത്വം നല്‍കിയ നിര്‍ദ്ദേശം ബാലിശമെന്ന് ആരോപണം. വ്യാജ സി.ഡി കേസുകളില്‍ വീഡിയോ ലൈബ്രറി ഉടമകളെ മാത്രമാണ് എപ്പോഴും പോലീസിന് പിടികൂടാനാകുന്നത്. എന്നാല്‍ വ്യാജ സി.ഡി നിര്‍മ്മാതാക്കളെ ഇപ്പോഴും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ഉദ്ദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല.
  Read More... | 0 Comment(s) | Write Comment 

രാഷ്ട്രീയം : വിലക്കുറവിന്റെ കേരളം

Posted by: admin   Date:2010/2/23 6:47:25    

വിലക്കയറ്റം പഞ്ചാബിലും ഹരിയാനയിലും ഉയര്‍ന്ന നിലവാരത്തിലെത്തി. സൂചികാരേഖയനുസരിച്ച് പഞ്ചാബും ഹരിയാനയും 593, രാജസ്ഥാന്‍ 585, മഹാരാഷ്ട്ര572, കര്‍ണ്ണാടക 546, തമിഴ്നാട് 510, കേരളം 497. വിലക്കുറവുളള സംസ്ഥാനങ്ങള്‍ മണിപ്പൂര്‍, ഹിമാചല്‍പ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്. പൊതുവിതരണ ശൃംഖല ശക്തമാക്കിയതിന്റെ ഫലമായിട്ടാണ് കേരളസൂചിക താഴ്ന്നു നില്‍ക്കുന്നത്. ബഡ്ജറ്റിലെ നിര്‍ദ്ദേശങ്ങളാകും ഈ നിലവാരത്തിന്റെ ഉയര്‍ച്ച/താഴ്ചയെ ഇനി നിയന്ത്രിക്കുക
  Read More... | 0 Comment(s) | Write Comment 

കഥാന്ത്യം  : " ജനപിന്തുണ വില്‍പ്പനച്ചരക്കാക്കി ലാല്‍"

Posted by: admin   Date:2010/2/23 6:40:00    

കൊല്ലം: കലയിലൂടെ ആര്‍ജിച്ച ജനപിന്തുണയും അംഗീകാരവും നടന്‍ മോഹന്‍ലാല്‍ സ്വര്‍ണ്ണാഭരണശാലക്കുവേണ്ടി വില്‍പ്പനച്ചരക്കാക്കുകയാണെന്ന് സുകുമാര്‍ അഴീക്കോട് പറഞ്ഞു. ധനമോഹത്തില്‍ നിന്നുണ്ടായ സ്വഭാവ വ്യതിയാനമാണിത്. കൊല്ലത്ത് പത്രലേഖകരുമായി സംസാരിക്കുകയായിരുന്നു അഴീക്കോട്.കൂടുതല്‍ വായിക്കുക
  Read More... | 0 Comment(s) | Write Comment 

കഥാന്ത്യം  : അഴീക്കോട് കാര്യമറിയാതെ: രഞ്ജിത്

Posted by: admin   Date:2010/2/23 6:29:15    

കോഴിക്കോട് : സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും സ്വാഭാവികമായും ധാരാളം പണം കിട്ടുമെന്നും അതില്‍ അസൂയപ്പെട്ടിട്ടു കാര്യമില്ലെന്നും സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത്. സിനിമാതാരങ്ങള്‍ അമിത പ്രതിഫലം പറ്റുന്നുവെന്ന സുകുമാര്‍ അഴീക്കോടിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കാര്യങ്ങള്‍ അറിയാതെയാണ് അഴീക്കോടിന്റെ ആരോപണം. പ്രസംഗകലയിലെ സൂപ്പര്‍താരമായ അഴീക്കോട് പ്രതിഫലം പറ്റിയാണ് പ്രസംഗിക്കുന്നത്. അഭിനയകലയില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഇങ്ങനെയാണ്. സൂപ്പര്‍താരങ്ങളായ ഇരുവര്‍ക്കും സ്വാഭാവികമായും ധാരാളം പണം കിട്ടും.കൂടുതല്‍ വായിക്കുക.
  Read More... | 0 Comment(s) | Write Comment 
ഉള്ളിലുള്ളത് ഡിജിറ്റല്‍ പുസ്തകം

Recent Topics

Latest Articles

Login

Username:

Password:


Lost Password?

Register now!

Search

Gals send it

SocialTwist Tell-a-Friend