അക്കാദമിക് രംഗത്തെ ദുഷ് പ്രവണതകളെ ക്കുറിച്ച് ധാർമ്മിക പ്രശ്ന മുന്നയിച്ച് ഡോ.എം.പി ചന്ദ്രശേഖരൻ മാതൃഭൂമി യിലെഴുതിയ,”വെറുമൊരു മോഷ്ടാവായോരെന്നെ” എന്ന ലേഖനം(15/12/2014 ), തീസീസ് മോഷണത്തെ ശ ക്തമായി അപലപിക്കുന്നുണ്ട്. എന്നാൽ അധ്യാപക രംഗത്ത് മാത്രമല്ല, വിദ്യാർത്ഥികളുടെ ഇടയിലും മൂല്യശോഷണം സംഭവിച്ചിട്ടുണ്ടെന്നു പറയാതിരിക്കാനാകില്ല.
വിദ്യാർത്ഥികളെ മൂല്യച്യുതിയിൽപ്പെടുത്തിയ വില്ലൻ, ഫോട്ടോസ്റ്റാറ്റാണ്.!
‘പുസ്തക ഫോട്ടോസ്റ്റാറ്റ്’
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള സ്ഥാപ നങ്ങളിലെ വിദ്യാർത്ഥി കളിൽ ഒരു സംഘം, പാഠപുസ്ത ങ്ങൾക്ക് പകരം ‘പുസ്തക ഫോട്ടോസ്റ്റാറ്റ്’കളാണ് ഉപയോഗിക്കുന്നത്. ചില കാമ്പസുകളിൽ പഴയ ‘കീഴ്വഴക്കങ്ങൾ’ പിന്തുടരുന്നത് കൊണ്ടും കൂടിയാണ്. എന്നാൽ ഇതു വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ പകർപ്പവകാശ നിയമം, ബൌദ്ധിക സ്വത്തവകാശം എന്നിവയുടെ നഗ്നമായ ലംഘന ത്തിനു, അറിഞ്ഞോ അറിയാതെയോ ഇവർ ഏർപ്പെടുന്നതിനു ഇടയാക്കുന്നു.പാഠപുസ്തകമില്ലാത്ത വിദ്യാർത്ഥികളായാണ് ഇപ്പോൾ ഏറെപ്പേരും പ്രൊഫെഷണൽ കോളേജുകളിൽ പഠിക്കുന്നത്.
പുസ്ത ങ്ങളുടെ ഒറ്റപ്പകർപ്പ്
സിലബസിനനു സൃതമായി വെട്ടിമുറിച്ച പല പാഠപുസ്ത ങ്ങളുടെ ഒറ്റപ്പകർപ്പിലൂടെ, വിദ്യാർത്ഥികൾ ചോദ്യോത്തര വിജ്ഞാനം മാത്രം ആഹരിക്കുകയും ആഴത്തിൽ അറിവുകളില്ലാത്ത പൊങ്ങു തടിയായി മാറുകയും ചെയ്യുന്നു. ഉന്നത വിദ്യാഭ്യാസം തേടുന്നവർ ധാർമ്മിക മൂല്യങ്ങൾ നിരാകരിച്ചു, പാഠപുസ്തകങ്ങൾ വാങ്ങാതെ, കാമ്പസ് വായനശാലകൾ പ്രയോജനപ്പെടുത്താതെ, വിഷയത്തിൽ അവഗാഹമായ അറിവു നേടാതെ അൽപ ജ്ഞാനികളായി സമൂഹത്തിനു ബാധ്യതയാകുന്നത് ദുഃഖകരമാണ്.
വിദ്യാർത്ഥി കളിൽ പുസ്തകാഭിരുചി നിലനിർത്താൻ ചില കോളേജുകൾ ബുക്ക് ബാങ്ക് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുസ്തക ഫോട്ടോസ്റ്റാറ്റ്- വ്യാജ പുസ്തക കച്ചവട സംഘങ്ങളെ പിടികൂടാൻ ഇന്ത്യയിലെ പ്രസാധക സംഘം പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ടെ ങ്കിലും ഫലപ്രദമായി പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല.
പുസ്തകങ്ങളുടെ ശവ ശരീരം പേറുന്നവർ
ഈ തലക്കെട്ട് അല്പം കടന്നു പോയിട്ടുണ്ടാകാം. എന്നാൽ സ്പൈറൽ ബൈൻഡ് ചെയ്ത പുസ്തകങ്ങളുടെ ശവ ശ രീരം, വിദ്യാഭ്യാസ രംഗത്തുണ്ടാകേണ്ട മൂല്യങ്ങളെ ഓർമ്മിപ്പിക്കുന്നുണ്ട്. മികച്ച നിലവാരമുള്ള വിദ്യാർത്ഥി സംഘത്തെ വാർത്തെടുക്കാൻ അറിവിന്റെ ഭണ്ഡാരം ആവശ്യ മാണ്. അനധികൃതമായി പുസ്തകങ്ങളുടെ പകർപ്പെടുക്കുമ്പോൾ, വിദ്യാഭ്യാസ കാലഘ ട്ടത്തിൽ തന്നെ, നിയമ ലംഘനവുമാകമെന്ന തെറ്റായ സന്ദേശ മാണ് വ്യാപിക്കുന്നത്.
ഒട്ടും ചേർച്ചയില്ലാത്ത തലപ്പാവ്
വിദ്യാർത്ഥികളുടെ വായനാ ശീലം വളർത്തേണ്ടതും നിലനിർത്തേണ്ട തും കാലഘട്ടത്തിന്റെ ആവശ്യമാണ്.അധ്യാപകർ അംഗീ കരിക്കുന്ന പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാകണം. പുസ്തക ശാലകൾ, കാമ്പസ് സ്റോറുകൾ എന്നിവയ്ക്ക് കൂടുതൽ സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. ഉത്തര പേപ്പറുകളിൽ, പഠിച്ച വിഷയത്തെ അധികരിച്ച് പുറത്തിറങ്ങിയ പുസ്തകങ്ങളുടെ പേര്, അവയെക്കുറിച്ചുള്ള ഹൃസ്വമായ പഠനം എന്നിവ നല്കാൻ ആവശ്യപ്പെടാം. സാമ്പത്തിക മായി പിന്നോക്കം നില്ക്കുന്ന വിദ്യാർത്ഥി കലക്ക് പുസ്തക ഗ്രാന്റും അനുവദിക്കാം. സിലബസുകളിൽ കൂടുതൽ പുസ്തകങ്ങൾ റഫറൻസ് വായനയ്ക്കായി ഉൾപ്പെടുത്തുകയും, അവ കാമ്പസ് വായന ശാല കളിൽ ലഭ്യമാക്കു കയും ചെയ്യുക. ഓരോ സെമസ്റ്റ രു കളുടെ അവസാനം വായനാ മത്സരവും ഗ്രേഡിങ്ങും ഏർപ്പെടുത്തുന്നതും നന്നായിരിക്കും.’ഫോട്ടോസ്റ്റാറ്റ് പുസ്ത ‘ങ്ങൾ ഒരു വിദ്യാർത്ഥി യ്ക്ക് ഒട്ടും ചേർച്ചയില്ലാത്ത തലപ്പാവാണ്.അവർ തുണ്ട് കടലാസുകളിൽ നിന്ന് പുറത്തിറ ങ്ങുകയും വിശാലമായ വായനയ്ക്ക് പുസ്തകം തിരഞ്ഞെടുക്കുകയും വേണം.
ഇപ്പോഴും പ്രൊഫെഷണൽ വിദ്യാഭ്യാസത്തിൽ എത്തിക്സ് ആൻഡ് ഹ്യുമൻ വാല്യുസിനു ഇലക്റ്റീവുകളിൽ മാത്രമാണ് സ്ഥാനമെന്നോർക്കണം. കാമ്പസു കളിൽ മൂല്യവത്തായ വായനയെ തിരിച്ചു കൊണ്ട് വരുന്നതിനു വേണ്ട ശ്രമങ്ങളും സംവാദങ്ങളും അനിവാര്യമായിരിക്കുന്നു.
.ആദർശ്.
വായനക്കാർക്ക് ഇക്കാര്യത്തെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കാം. താഴെ കാണുന്ന Leave A Reply ഭാഗത്ത് മലയാളത്തിൽ ടൈപ്പ് ചെയ്യാൻ കഴിയും.പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നു -ചീഫ് എഡിറ്റർ
ലേഖനം പുതുമ നിറഞ്ഞതായിരിക്കുന്നു. വിദ്യാർത്ഥി മികച്ച നിലവാരമുള്ള പഠനശാലയിൽ ചേരണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾ, പുസ്തകം ഫോട്ടോ സ്റ്റാറ്റ് ആയാലും മതിയെന്ന് തീരുമാനിക്കുന്നു. നിയമവിരുദ്ധമായ പുസ്തക ഫോട്ടോ സ്റ്റാറ്റ്’ വിഷയം ഇപ്പോഴും കാര്യമായ ചർച്ചയ്ക്കു വിധേയമായിട്ടില്ല. പുസ്തക നിര്മ്മിതിക്കിടെ പ്ലഗരിസം എന്ന വിഷയം കടന്നു വരാതിരിക്കാൻ എഴുത്തുകാരന്റെ ശ്രദ്ധ കൂടുതലുള്ള രാജ്യമാണ് യു.എസ്. ഐ.പി. ആർ, നിയമങ്ങൾ നാം മാനിക്കേണ്ടിയിരിക്കുന്നു. അവസാനമായി, പുസ്തകം വാങ്ങി/അഥവാ വായന ശാലയിൽ നിന്ന് കടം കൊണ്ട് നമുക്ക് പഠിക്കാം. എന്നാൽ പുസ്തക ഫോട്ടോ സ്റ്റാറ്റ് എടുക്കാതിരിക്കാം..