ആഭിജാത്യരുടെ ഉപഭോഗ വസ്തുവിൽ നിന്ന് ഇന്റർനെറ്റിനെ ഹാഷ് ടാഗുകളിലൂടെ പ്രതികരണോത്മകമാക്കിയത്, നവ കാലഘട്ടമാണ്.വിവര കൈമാറ്റവും കത്തിടപാടും മാത്രമല്ല സമരവും വിപ്ലവവും ഇന്റർനെറ്റി ലൂടെ യാകമെന്ന പുതിയ തിരുത്തൽ നഷ്ടപ്പെടുത്താനുള്ള കുത്തക ശ്രമങ്ങൾക്ക് തുടക്കമായിരിക്കുന്നു. നെറ്റ് നുട്രാലിറ്റിയെന്ന സ്വതന്ത്ര ലോകത്തിൽ നിന്ന് പെയിഡ് സർവീസായി , ഫോണിലെ എസ്.ടി.ഡി / ഐ.എസ്.ഡി പോലൊരു സർവീസ് വേർതിരിവായി നെറ്റ് മാറുകയാണ് . അത്തരമൊരു തുടക്കത്തിനു എയർടെൽ സീറോ, ഫേസ്ബുക്കും റിലയൻസം ചേർന്നുള്ള ഇന്റർനെറ്റ് ഡോട്ട് ഓർഗും തയ്യാറായിരിക്കുന്നു.
എന്താണ് പ്രശ്നം?
നെറ്റിന്റെ സർവീസ് പ്രോവൈഡറി നു തങ്ങളുടെ കണക്ടിവിറ്റി വഴി, പൊതു സമൂഹം സംവദിക്കേണ്ട സൈറ്റുകൾ/ സോഷ്യൽ മീഡിയകൾ ഏതൊക്കെയെന്നു തീരുമാനിക്കാനുള്ള അവകാശം മിതമായ വിധത്തിൽ- ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണ്. വാഹക ചെലവ് വാങ്ങിയോ സൈറ്റുകൾ വായനയ്ക്ക് അനുവദിക്കുമ്പോൾ, ഒരു കമ്പനിയുടെ ഔദാര്യത്തിൽ/ അവരുടെ വിവേചനാധികാരത്തിലൂടെ നാം- ഇന്നലെ വരെ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യത്തെ അടിയറവു വയ്ക്കലാകുന്നു.
എന്താണ് നെറ്റ് നുട്രാലിറ്റി? വമ്പൻ കമ്പനികളുടെ സൈറ്റുകളും ചെറിയ ഓണ്‍ലൈൻ സംരഭങ്ങളും ഒരേ സമയം അടുത്തറിയാൻ ഉപഭോക്താവിന് സൗകര്യം ലഭിക്കുകയും അവർ ഇടപെടുന്ന സോഷ്യൽ മീഡിയയിൽ സ്വതന്ത്രമായി ഇടപെടാനും താൻ സംവദിക്കേണ്ട മാധ്യമം ഏതെന്നു തീരുമാനിക്കനുമുള്ള ഉപഭോക്താവിന്റെ പരമമായ സ്വാതന്ത്ര്യത്തെയാണ് നെറ്റ് നുട്രാലിറ്റി എന്നതു കൊണ്ട് അർത്ഥമാക്കുന്നത്.
പിന്നിൽ വരുമാന ഇടിവ്
വ്യാപാര പങ്കാളിത്ത സ്ഥാപനങ്ങൾക്ക് സൗജന്യനിരക്കും, മറ്റുള്ളവർക്ക് ഉയർന്ന നിരക്കും നിശ്ചയിക്കുകയും വഴി ഉപഭോക്താവിനെ കമ്പനികൾക്ക് തങ്ങൾ ഉദ്ദേശിക്കുന്ന വെബ്സൈറ്റിലേക്ക് നയിക്കാം. നെറ്റ് വഴിയുള്ള മെസ്സേജ്, ഫോണ്‍ വിളി, വീഡിയോ കാൾ എന്നിവ വഴി ടെലികോം കമ്പനികൾക്ക് വന്ന വരുമാന ഇടിവാണ്, മറ്റു രാജ്യങ്ങളിലും ഏറെ പ്രതിഷേധമുയർത്തിയ ഈ നീക്കം ഇന്ത്യയിലും നടത്തുന്നതിനു പിന്നിലുള്ളത്. ഇതു യാഥാർത്യമാകുന്ന പക്ഷം, സർവീസ് പ്രൊവൈഡർ തീരുമാനിക്കുന്ന സൈറ്റുകളും സോഷ്യൽ മീഡിയയും മാത്രമാകും ഉപയോഗിക്കാനാകുക. അല്ലാത്ത പക്ഷം, കൂടുതൽ പണം ചിലവാക്കി പ്രത്യേക സേവനമായി വാങ്ങേണ്ടി വരും.
ആശയ പ്രകാശനത്തിനായി ചെറുകിട ഓണ്‍ലൈൻ സംരഭങ്ങൾ തുടങ്ങുന്നവർക്കും, ബോഗ്ഗർമാർകും, സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾക്കും തികച്ചും എതിരാവുകയാണ് ഈ നീക്കം. തങ്ങളുടെ സൈറ്റ് ഇന്റർനെറ്റിൽ നിലനില്ക്കണമെങ്കിൽ വാഹക കൂലി (carriage fees) കൂടി നല്‍കേണ്ടതായി വരും. ഇത്, ലാഭോദ്യേശത്തോടെ അല്ലാതെ, അഭിപ്രായം പ്രകടിപ്പിക്കുവാൻ മാത്രമായുള്ള ഓണ്‍ലൈൻ വാരികളെ പ്രതിസന്ധിയിലാക്കും.
സംശയാസ്പദമായ നിലപാട്
ട്രായിയുടെ നിലപാട് ഇക്കാര്യത്തിൽ സംശയാസ്പദമാണ്. ടെലികോം കമ്പനികളുടെ, അവർ പറയുന്ന വരുമാന നഷ്ടത്തെ, ട്രായി സ്വന്തം കാര്യമെന്ന നിലയ്ക്ക് ഏറ്റെടുക്കുന്നതിന്റെ സംഗത്യത്തെയാണ് ആക്ടിവിസ്റ്റുകൾ ചോദ്യം ചെയ്യുന്നത്.സൈബർ ലോകത്തെ വിഭിന്ന സ്വരങ്ങളെ അമർച്ച ചെയ്യാനുള്ള ഭരണകൂട തീരുമാനമാണ് എല്ലാ രാജ്യങ്ങളിലും ഈ പദ്ധതിക്ക് പിന്നിലുള്ളത്. സൈബർ ലോകം, എതിർ രാഷ്ട്രീയ കക്ഷികളെപ്പോലെ/പ്രതിപക്ഷത്തെപ്പോലെ/ അധികാര കേന്ദ്രങ്ങളെ ചോദ്യം ചെയ്യുന്നു. വോട്ടെടുപ്പിൽ പങ്കെടുത്തു വീണ്ടും അഞ്ചു വർഷത്തിനു ശേഷം മറുപടി പറയേണ്ട നേതാക്കൾക്ക്, അവർ ദിനേന സൈബർ ലോകത്തോട് ബാധ്യതപ്പെടുന്നു.
സൗജന്യ ഇന്റർനെറ്റ് പാക്കേജ് എന്ന നിലയ്ക്ക് ഇന്റർനെറ്റ്.ഓർഗ് തന്നെ ഒരു പ്രത്യേക കമ്പനിയുടെ സർവീസിൽ മാത്രമാണ് ലഭ്യമാകുക. ലോകത്തെ മുഴുവൻ കമ്പോളവത്ക്കരിക്കുകയും തൊടുന്നതെല്ലാം ലാഭത്തിനു വേണ്ടിയാകണമെന്നതാണ് ഇതിന്റെ അടിസ്ഥാന ന്യായം. വിവേചനരഹിതമായ, ഇന്റർനെറ്റിന്റെ ഉപയോഗം തടയൽ എതിർക്കപ്പെടേണ്ടതാണ്. 118 പേജ് വരുന്ന ട്രായിയുടെ പരിഗണന രേഖയിൽ സൈബർ ലോകത്തെ സേവനങ്ങൾക്ക് വ്യത്യസ്ത നിരക്കും നിരീക്ഷണവും ശുപാർശ ചെയ്യുന്നു.
ബദൽ
സേവ് ഇന്റർനെറ്റ് കാമ്പയിനുകൾക്ക് തുടക്കമിട്ടു കൊണ്ട് നിഖിൽ പാവ സൈബർ ലോകത്തെ ആക്രമണത്തെ തടയിടാൻ ശ്രമമാരംഭിച്ചിട്ടുണ്ട്. നെറ്റ് ഉപയോഗപ്പെടുത്തുന്ന പലർക്കും പുതിയ നീക്കത്തെ കുറിച്ച് വ്യക്തമായ ധാരണയില്ല. നെറ്റ് നുട്രാലിറ്റിയെക്കുറിച്ച് സേവ്ദിഇന്റർനെറ്റ് .നെറ്റിൽ ലേഖനങ്ങളും വീഡിയോകളും ഉൾപ്പെടുത്തിയിട്ടുണ്ട്.ഇതിന്റെ മലയാള പരിഭാഷ ഉടൻ ലഭ്യമാകും. അമ്പതു പേരടങ്ങുന്ന വോളന്റിയർമാരാണ് ഈ സാമൂഹ്യ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.
ഒട്ടേറെ ഹാഷ്ടാഗ് ആക്ടിവിസത്തിനു ഇന്ത്യ സാക്ഷിയായിട്ടുണ്ട്. ജൻ ലോക്പാൽ ബിൽ, നിർഭയ പ്രതിഷേധം, കിസ്സ് ഓഫ് ലവ് കാമ്പയിൻ എന്തിനു ഇപ്പോഴത്തെ ദൽഹി സർക്കാർ തന്നെ സോഷ്യൽ മീഡിയ ആക്ടിവിസത്തിന്റെ ഭാഗമായി രൂപപ്പെട്ടതാണ്.ഇവയെല്ലാം ഇന്ത്യൻ തെരുവുകളെ ഇളക്കി മറിച്ചത്, സൈബർ ലോകത്തിന്റെ അപാര സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയാണ്.

ഇൻബൊക്സ് നിറയുന്നു
ട്രായിയ്ക്ക് എട്ടു ലക്ഷത്തിലധികം മെയിലുകളയച്ചുകൊണ്ട് പ്രതിഷേധത്തെ ഓണ്‍ലൈൻ സമൂഹം ആളിക്കത്തിക്കുകയാണ്. ഒരു ഓണ്‍ലൈൻ വ്യാപാര സൈറ്റും ഇന്ത്യയിലെ പ്രമുഖ പത്ര ഗ്രൂപ്പും ജനങ്ങളുടെ പ്രതിഷേധത്തെ കണക്കിലെടുത്ത് ഇന്റർനെറ്റ്. ഓർഗിൽ നിന്ന് പിന്മാറിയിട്ടുണ്ട്. എന്നാൽ മലയാളത്തിലെ ഒരു പ്രമുഖ പത്രം ഇപ്പോഴും ഈ സംരംഭത്തിൽ തുടരുന്നുണ്ട്.
ചിന്താ സ്വാതന്ത്ര്യത്തെ അട്ടിമറിക്കുന്നവർ
എയർടെൽ സീറോ, ഫെസ്ബുക്കും റിലയൻസും ചേർന്നുള്ള ഇന്റർനെറ്റ്.ഓർഗ് എന്നിവയാണ് ഇപ്പോൾ തുടങ്ങിയ സംരഭങ്ങൾ. ഭാവിയിൽ കൂടുതൽ സർവീസ് പ്രൊവൈഡർമാർ വന്നേക്കാം. കലയും സാഹിത്യവും വിജ്ഞാനവും വിനോദവും മാത്രമല്ല, സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിലും സൈബർ ലോകം ഇടപെടുന്നുണ്ട്. വരൾച്ച, വെള്ളപ്പൊക്കം, സഹജീവികളുടെ രോഗാതുരത അങ്ങനെ വേണ്ടിടത്തെല്ലാം ഇടപെടുന്ന സൈബർ ലോകത്തെ, ചിന്താ സ്വാതന്ത്ര്യത്തെ തന്നെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലുള്ളത്.
അഭിപ്രായങ്ങൾ ഏപ്രിൽ 24 വരെ
നെറ്റ് നുട്രാലിറ്റി നില നിർത്തുവാൻ ട്രായിക്ക് അഭിപ്രായങ്ങൾ അയയ്ക്കാനുള്ള തീയതി ഏപ്രിൽ 24 നു അവസാനിക്കും. ഇന്റർനെറ്റ് ഫ്രീയായി കിട്ടുന്നതാണെന്ന ധാരണ തിരുത്തണമെന്നും, ഉപയോഗിക്കുന്ന സേവനങ്ങൾക്കെല്ലാം നാം പണം മുടക്കണമെന്നുമാണ് ഇതിനെ അനുകൂലിക്കുന്നവരുടെ വാദം.
ബജറ്റ് ഫോണിലും സോഷ്യൽ മീഡിയയുമായി സ്വന്തം ചിന്തകൾ പങ്കു വയ്ക്കുന്ന സാധാരണക്കാരനും, ഭരണതലത്തിലെ അധികാരിയും, സാമൂഹിക വിഷയത്തിൽ ഇടപെടുന്ന ബുദ്ധിജീവിയും ചേരുന്ന- സമത്വ പൂർണ്ണമായ ഇടമാണ് സൈബർ ലോകം. അവിടെ വലിപ്പച്ചെറുപ്പമില്ല; ആശയങ്ങളും അഭിപ്രായങ്ങളുമാത്രമേയുള്ളൂ. അതിനെ തകർക്കുന്നത് നമ്മുടെ വായ മൂടിക്കെട്ടുന്നതിനു തുല്യമാണ്.
.ആദർശ് അഞ്ചൽ.
നെറ്റ്നുട്രാലിറ്റി കാമ്പയിനിൽ പങ്കു ചേരൂ. ഹോം പേജിലെ പോളിൽ പങ്കെടുക്കൂ.
അഭിപ്രായം രേഖപ്പെടുത്താനും നെറ്റ് നുട്രാലിറ്റിയെ പിന്താങ്ങാനും ക്ലിക്ക് ചെയ്യൂ.
http://www.savetheinternet.in
References:
http://www.netneutrality.in/support/
http://www.savetheinternet.in/