ബൊക്സിങ്ങ് താരം മുഹമ്മദാലി വിട പറയുമ്പോൾ, ചാനലുകളിൽ നിറഞ്ഞു നില്ക്കുന്ന ”കള്ള ബൊക്സിങ്ങ്” നെ കുറിച്ചുള്ള ചർച്ചകളും ഉയരുന്നു.
പ്രൊഫെഷണൽ ബൊക്സിങ്ങിനെന്നാൽ പകുതി ഷെക്സ്പിയറും മറുപകുതി ഇരുമ്പ് കസേരയുടെ ഇടിയുമാണെന്ന്. ഒരു ചൊല്ലുണ്ട്, പുതു ചാനലുകളിലെ ബോക്സിങ്ങ് ”വ്യാജ” മാണെന്ന് എത്ര പേർ തിരിച്ചറി യുന്നുണ്ടെന്ന ചർച്ച, അന്താരഷ്ട്രത്തിൽ തന്നെ വ്യാപകമായിരിക്കുകയാണ്.
വേൾഡ് രെസ്റ്റ്ലിങ്ങ് എന്റർറ്റൈൻ മെന്റ് പ്രമുഖ ഇംഗ്ലീഷ് ചാനലുമായി ചേർന്നാണ് ഈ പ്രദർശനം സംഘടിപ്പിക്കുന്നത്.
ജോൺ സെന, ജോൺ സ്റ്റുവർട്ട് തുടങ്ങിയ വമ്പൻ താരങ്ങൾ ചാനലിലെ മത്സരത്തിലുണ്ട്. വേദിയിൽ നിർമ്മിക്കപ്പെടുന്ന ”യാഥാർത്ഥ്യ” രംഗങ്ങൾ മുൻകൂട്ടി തയ്യാറാക്കപ്പെട്ട തിരക്കഥയ്ക്കാനുസരിച്ചുള്ള രംഗഭാഷ്യമാണ്. സത്യവും മിഥ്യയും തിരിച്ചറിയാനാകാതെ കുഴുങ്ങുന്നിടത്താണ്, ചാനലിന്റെ വിജയം. കാണികൾ ശ്വാസമടക്കിപിടിക്കുന്നുണ്ടെന്നു പ്രദർശനത്തിന്റെ വിജയവുമാകും.
റിയാലിറ്റി ഷോയായി ലോകത്ത് അവതരിപ്പിക്കപ്പെടുന്നതൊന്നും ”റിയാലിറ്റി” യല്ലന്നെതാണ് വാസ്തവം. ജനക്കൂട്ടത്തെ ആകർഷിക്കലാണ് റസ്ലിങ്ങിന്റെ തന്ത്രം. അക്രമസക്തവും രക്തം പൊടിയുന്നതുമായ രംഗങ്ങളാണ് ”മത്സര”ത്തിനു ചാരുത പകരുക.
റസ്ലിംഗ് വിനോദം മാത്രമാണെന്ന നിലപാടുള്ള വേൾഡ് റാസ്ലിംഗ് ഫെഡറേഷൻ 1989 ലാണ് ”മത്സരം” സംഘടിപ്പിച്ചു തുടങ്ങിയത്. ”രസം കൊല്ലി”കളെ ഉത്പാദിപ്പിക്കുന്ന ചാനലുകൾക്കിടയിൽ യഥാർത്ഥ ബോക്സിങ്ങ് മുങ്ങിപ്പോവുകയാണ്.
/em>