സാഹിത്യ വേദികളിൽ ഏറെ ചർച്ചകൾ ഉയർത്തിയ നോബൽ സമ്മാനമാണ് അക്കാദമി ഇക്കുറി സാഹിത്യത്തിനു സംഭാവന ചെയ്തത്. അമേരിക്കൻ കവയത്രി ലൂയിസ് ഗ്ലിക്ക്. തൻറെ സ്വതന്ത്ര വ്യക്തിത്വത്തിന് ഭാവാത്മക ത്വം നൽകിയ കവിതകളിലൂടെ ഈ വർഷത്തെ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് അർഹയായി.
അമേരിക്കയിലും ലോകത്തെ വിവിധ എഴുത്തുകാരും നോബൽ സാധ്യത പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും ലൂയിസ് ഗ്ലിക്കിന് ലഭിച്ച അവാർഡ് അപ്രതീക്ഷിതമായിരുന്നു. 1943 ന്യൂയോർക്കിലാണ് ജനനം. ലോങ്ങ് ഐലൻഡിൽ വളർന്ന ലൂയിസ് ഗ്ലിക്ക് ചെറുപ്പത്തിൽ തന്നെ കവിതകൾ എഴുതിയിരുന്നു. മാതാപിതാക്കളാണ് ഗ്ലിക്കിനെ കവിതയിൽ പിന്തുണച്ചത്. അഞ്ചുവയസ്സുമുതൽ കവിതയിൽ തൊട്ടുരുമ്മിയ ഗ്ലിക്ക് കൗമാര ത്തോടെ പാറിപ്പറന്നു. അനോക്സിയ എന്ന അവസ്ഥയുമായി മരണത്തെ മുഖാമുഖം കണ്ട കവയത്രി പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വരികയായിരുന്നു.
ജീവിതത്തിലെ പ്രതിസന്ധികളും അനുഭവങ്ങളുമാണ് ലൂയിസ് ബുക്കിനെ കവിതകൾ പറയുന്നത്.. വൈൽഡ് ഐറിസ് 1993ലെ പുലിറ്റ്സർ അവാർഡിന് അർഹമായി. ഫെയ്ത്ത് ഫുൾ l എന്ന കൃതി വേദനകളും സംഘർഷങ്ങളുമാണ് പങ്കുവയ്ക്കുന്നത്. 2014 പുറത്തിറങ്ങിയ കൃതിയും ഏറെ ശ്രദ്ധ നേടുകയുണ്ടായി. കവിതയിൽ ഗ്ലിക്കിന്റെ ശബ്ദം ശുദ്ധമായ നർമ്മത്തിന്റേതാണെന്നു ജൂറി അഭിപ്രായപ്പെട്ടു ഗ്ലിക്കിന്റെ അവാർഡ് ഏറെ വിവാദത്തിനും വഴി തെളിച്ചിട്ടുണ്ട്.
കൊളംബിയ സർവകലാശാലയിൽ പ്രശസ്ത കവിയായ സ്റ്റാൻഡി കുനിറ്സിനോടൊപ്പമാണ് പഠനകാലം ചെലവഴിച്ചത്. മിത്തുകളോടൊപ്പമുള്ള സഞ്ചാരമായിരുന്നു ഗ്ലിക്കിന്റെ പല കവിതകളും .വേദനാ നിർഭരമായ ജീവിതത്തിൽ ലൂയിസ് ഗ്ലിക്ക് കവിതകൾ സ്വാന്ത്വനം ആയിരുന്നുവെന്ന് ആസ്വാദകരിൽ ചിലർ കരുതുന്നു. അത്ര പ്രശസ്തിയും കവിതയിൽ വലിയ മഹത്വം ഒന്നും കണ്ടെത്താൻ ഇല്ലാത്ത കവിയ്ക്കാണ് അവാർഡെന്നു ചിലർ . എങ്കിലും വരണ്ട അമേരിക്കൻ സാഹിത്യ ഭൂമിയിലേക്ക് ലൂയിസ് ഗ്ലിക്കിന്റെ കവിതകൾ പുതിയ ഭാവുകത്വം നൽകുമെന്നു ആശിക്കാം