മാലിന്യത്തിന് അധികാരം ഉണ്ടാകുന്നത് ഒരു ഉത്തരാധുനിക സങ്കല്പമാകണം. അങ്ങനെയെങ്കില്‍ കേരളത്തിലെ സകല മാലിന്യസംസ്കരണ കേന്ദ്രങ്ങളും, ജനതയ്ക്കുമേല്‍ അധികാരം സ്ഥാപിച്ചിരിക്കുന്നു. തിരുവനന്തപുരത്തെ വിളപ്പില്‍ശാലയും, കോട്ടയത്തെ വടവാതൂരും നമ്മെ ഓര്‍മിപ്പിക്കുന്നത്, ആ അധികാരമാണ്.
മാലിന്യം, സമരം
സമ്പന്നത്വം നഗരജീവിതകാര്യമായ ന്യൂനനപക്ഷത്തിന്റെ മാലിന്യങ്ങളെ, ഗ്രാമീണമായ ജനനിബിഡ പ്രദേശങ്ങളിലേയ്ക്ക് ഇറക്കുമതി ചെയ്യുന്നതിന് പിന്നിലൊരു രാഷ്ട്രീയമുണ്ട്. അത്, അധികാര ചുവയുടെ ദുരയാണ്. പോളിസി മേക്കേഴ്സ് എന്നാംഗലയത്തില് പറയുന്നവന്റെ ഹുങ്ക്. ഗ്രാമജനതയുടെ സ്വര്യജീവിതത്തിനനുമേല് വീശിയടിക്കുന്ന, ജീര്‍ണ്ണിച്ച വായുവായി ജീവിതമാകുന്നത്, ഹുങ്കിന്റെ രാഷ്ട്രീയം. ഇവിടെ ജനത സമരം ആരംഭിക്കുന്നു.
വിളപ്പില്‍ശാല
തിരുവനന്തപുരത്തെ വിളപ്പില്‍ശാലയെ, ഗ്രാമം എന്നു വിളിക്കണം. ഇപ്പോള്‍ മാലിന്യഗ്രാമമെന്നും. മാലിന്യ സംസ്കരണ കേന്ദ്രങ്ങള്‍ അശാസ്ത്രീയമയി പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ തെളിവുകള്‍, ഫാക്ടറി സന്ദര്‍ശിക്കുമ്പോള്‍ കാണാനാകും. കിലോമീറ്ററുകള്‍ക്കു മുമ്പേ ജീര്‍ണ്ണ ഗന്ധം വരുകയായി.
വിളപ്പില്‍ശാലയിലെ അന്തരീക്ഷത്തിനനും, വെള്ളത്തിനും ദുര്‍ഗന്ധം. പലര്‍ക്കും വിട്ടുമാറാത്ത അസുഖങ്ങള്‍ പലതും ശ്വാസകോശ സംബന്ധമായതെന്ന് നനാട്ടുകാര്‍ പറയുന്നു.
ഫാക്ടറിയിലേയ്ക്കുള്ള കോര്പ്പറേഷന് വക ലോറികളുടെ വരവില്‍ റോഡുകളില്‍ മണിക്കൂറുകള്‍ നീണ്ട ദുര്‍ഗന്ധമാണ്. സംസ്കരിക്കുമ്പോഴുള്ള പുക വേറെയും. അല്പം ശുദ്ധവായു ശ്വസിക്കാന്‍ കൊതിച്ചു പോകുന്നു. നാട്ടുകാരനനായ ബിജുവിന്റെ നൊമ്പരം.
വടവാതൂര്‍
കോട്ടയത്തെ വടവാതൂരും സ്ഥിതി ഭിന്നമല്ല വിളപ്പില്‍ശാലയെക്കാള്‍ വ്യത്യസ്തമായി വടവാതൂര്‍ നഗര പ്രാന്തപ്രദേശമാണ്. ജനനിബിഡവുമാണ്. മൂക്കുപൊത്താതെ നടക്കാനനാവില്ലെന്ന സ്ഥിതി-വടവാതൂരുമുണ്ട്. അവിടയും, ജനനം സമരത്തിലാണ്.
ആരുടെ രാഷ്ടീയം
മാലിന്യം സംസ്കരിക്കപ്പെടേണ്ടതുതന്നെ പക്ഷേ, എവിടെയെന്നതാണു പ്രശ്നനം, എങ്ങനെയെന്നും. ജനവാസം കുറഞ്ഞ പ്രദേശത്ത് ആധുനികമായ പ്ളാന്റ് സ്ഥാപിക്കുകയും അന്തരീക്ഷ മലിനീകരണം ഒഴിവാക്കുകയും വേണം. ഇവയെല്ലാം വിളപ്പില്‍ശാലയിലും വടവാതൂരിലും ലംഘിക്കപ്പെട്ടു.
മാലിന്യപ്രശ്നനത്തെ കേവലം പരിസ്ഥിതി വാദമായി ടെലിവിഷന്‍ ചാനലില്‍ കാണുമ്പോള്‍, നമുക്ക് അര്‍ത്ഥം പിടികിട്ടുന്നുണ്ടാവില്ല. അതിന്, പ്രശ്നത്തെ നാം തൊട്ടറിയണം.
വിളപ്പില്‍ശാലയും, വടവാതൂരും നമ്മോട് പറയുന്നത് അതു തന്നെയാണ്.
.ആദര്‍ശ് അഞ്ചല്‍.