ചെവിയും കഴുത്തും പ്രദർശിപ്പിക്കാത്ത ഫോട്ടോ നൽകിയതിന്റെ പേരിൽ വിദ്യാർത്ഥിനിക്ക് ബി.എച്ച്.എം.എസ് രജിസ്ട്രേഷൻ നിഷേധിച്ച ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ ഒടുവിൽ സർട്ടിഫിക്കറ്റ് നൽകി.സർട്ടിഫിക്കറ്റ് നിഷേധത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ അലപ്പുഴ ജില്ലയിലെ വടുതല കുന്നയിൽ വീട്ടിൽ ആസിയ ഇബ്രാഹീം സമർപ്പിച്ച ഫോട്ടോ വെച്ചുതന്നെയാണ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്.ആസിയക്ക് മെഡിക്കൽ കൗൺസിലിൽ സർട്ടിഫിക്കറ്റ് നിഷേധിച്ച വാർത്ത ‘മാധ്യമം’പ്രസിദ്ധീകരിച്ചിരുന്നു.ഹിജാബിലുള്ള ഫോട്ടോ സൂക്ഷ്മ പരിശോധനക്ക് അയച്ചശേഷമാണ് ഇപ്പോൾ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്.അതെ സമയം,പല നിബന്ധനകളും മുന്നോട്ടുവെച്ചാണ് കൗൺസിലിൽ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്.
കടപ്പാട് മാധ്യമം