
വൈദ്യതി പ്രതിസന്ധി ഉടനെ മാറുമെന്ന ധാരണ വേണ്ടെന്നു വ്യക്തമാക്കുന്ന വാർത്തകളാണ് പുറത്തു വരുന്നത്. ദീഘകാല കരാറുകൾ നൽകുന്ന വൈദ്യുതി കൃത്യമായി ലഭ്യമാകുന്നില്ലെന്നതും കേന്ദ്ര നിലയങ്ങളിൽ നിന്നുള്ള വിഹിതം കുറഞ്ഞതും, അധികൃതരുടെ ദീർഘവീക്ഷണമില്ലായ്മയും ചേർന്ന് കൃത്യ വിലോപത്തിന്റെ നേർചിത്രമാണ്, ഇപ്പോൾ പവർ കട്ടിലൂടെ അനുഭവിക്കുന്നത്.1600 മെഗാവാട്ട് വൈദ്യുതി കേന്ദ്ര വിഹിതമായി കേരളത്തിന് അനിവദിച്ചിട്ടുള്ളത്. 1500 മെഗാവാട്ടിൽ താഴെ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നുള്ളൂവെന്നു വാർത്തകളിലൂടെ പുറത്തു വന്നിരുന്നു. കൂടുതൽ വിലയിൽ വൈദ്യതി വാങ്ങാനുള്ള ശ്രമങ്ങളും ഇതുവരെ ഫലവത്തായില്ല.
ഹിമാചൽ പ്രദേശിൽ നിന്ന് 250 മെഗാവാട്ട് ലഭ്യമാകുമെന്ന വാർത്തയാണ് അല്പം ആശ്വാസം പകരുന്നത്. ഇനിയുള്ള മാസത്തേയ്ക്ക്കുള്ള വൈദ്യതിയ്ക്കു ടെൻഡർ വിളിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. പക്ഷെ, പ്രശ്നം അതല്ല, എന്ത് കൊണ്ടാണ് പ്രതിസന്ധി മനസ്സിലാകാതിരുന്നത് .
ഉത്പാദിപ്പിക്കണ്ടേ
വൈദ്യുതി ഉത്പാദിപ്പിക്കാൻ പുതിയ പദ്ധതികളില്ലാതെ ഉപഭോക്താവായി മാത്രം തുടരുന്നതാണ് കേരളത്തിന്റെ രീതി ഇപ്പോൾ 12570 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുന്നുവെന്ന വാർത്തകൾ, കേരളത്തിന്റെ ധനസ്ഥിതി അറിയുന്നവർക്കെല്ലാം. ഏറെ സംഘർഷം നൽകുന്നവയാണ്. ഇതിനൊരു പോംവഴി, പുതിയ ജലവൈദ്യുത പദ്ധതികളും, ആണവ വൈദ്യുതോർജ്ജവുമാണ്. വൈദ്യുതി ഉത്പ്പാദിപ്പിച്ചില്ലെങ്കിൽ പിന്നെങ്ങനെയാണ് ജനം ജീവിക്കുക. വ്യവസായം നടത്തുക.
സൗരോർജ്ജത്തെ തഴയുന്നവർ
വ്യക്തിഗതമായി സ്ഥാപിക്കുന്ന സൗരോർജ്ജ പ്ലാന്റുകളിലൂടെ സ്റ്റേറ്റിന് വൈദ്യുതി കിട്ടുമെന്ന ഒരു നിലയുണ്ട്. ഒരു കുടുംബത്തിന്റെ ആവശ്യത്തിനായി സൗരോർജ്ജ പദ്ധതി ഉപയോഗപ്പെടുത്തിയാലും സ്റ്റേറ്റിന്റെ ഉപയോഗത്തിൽ കുറവ് വരും. അധിക വൈദ്യുതി ഗ്രിഡിലേക്ക് നൽകാനും കഴിയും. ഇത്തരം പ്ലാന്റുകളുടെ പ്രചാരണം ഇനി അനിവാര്യമായി മാറിയിരിക്കുകയാണ്.
പവർ കട്ട് എന്ന് തീരും
ഉടനെ പവർ കട്ട് അവസാനിക്കില്ലെന്നാണ് സൂചനകൾ. കൂടുതൽ വൈദ്യതി കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുകയോ, അധിക വിലയ്ക്കായാലും വൈദ്യുതി ലഭ്യമാകുകയോ വേണം. ഇത് രണ്ടും, താൽക്കാലിക പരിഹാരമാണ്. സ്വന്തം വൈദ്യുതി നിലയങ്ങൾ സ്ഥാപിക്കലാണ് ശാശ്വത പരിഹാരം. അതിനു, ഇനിയും ഏറെ കാതം പോകേണ്ടി വരും.