
പത്തു വർഷം നീണ്ട ഇടതു ഭരണത്തിന് വിരാമമിട്ട ഭരണത്തിന്റെയും പാർട്ടിയുടെയും പ്രവർത്തനങ്ങളെ തലനാരിഴ കീറി പരിശോധിക്കുന്ന സിപിഎമ്മിന്റെ കോഴിക്കോട് നടന്ന വിശാല സമിതി യോഗം, തെറ്റ് തിരുത്തൽ നടപടികൾക്ക് തുടക്കമിട്ടു. ജനങ്ങൾക്ക് തങ്ങളോട് ചിലതെല്ലാം പറയണമെന്നുണ്ടായിരുന്നു. സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനം മനസ്സിലാക്കി ജനം കൂടെ നിൽക്കുമെന്ന് കരുതിയെങ്കിലും അവർ പ്രതികരിച്ചത് മറ്റൊരു വിധത്തിലാണെന്നു സമ്മേളനം വിലയിരുത്തി. സിപിഎംന്റെയും എൽഡിഎഫിന്റെയും ഭാഗത്തു ചില പോരായ്മകൾ ഉണ്ടായിട്ടുണ്ടെന്നു വിലയിരുത്തിയ സമ്മേളനം, ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള നടപടികളിലേക്ക് കടക്കുമെന്ന് വ്യക്തമാക്കി.
കേരളം മാത്രം
ഇടതുപക്ഷത്തിന് ഇനിയും അധികാരത്തിൽ വരാവുന്ന ഒരു സാഹചര്യമുള്ള സംസ്ഥാനം കേരളം മാത്രമാണ്. ബംഗാളും, ത്രിപുരയും മാറി വന്ന സാഹചര്യങ്ങളിൽ ബന്ധനസ്ഥരാണ്.സ്ഥാനാർഥി നിർണ്ണയവും, പൊതു പ്രശ്നങ്ങളിലുള്ള നേതാക്കളുടെ സമീപനവും നെഗറ്റീവ് കാഴ്ചപ്പാട് സൃഷ്ടിക്കാൻ ഇടയാക്കി.സഹകരണ ബാങ്കുകളിലെ പ്രശ്നങ്ങൾ ബാധിച്ചത് സാധാരണക്കാരെയാണ്.നീണ്ട അധികാരത്തിന്റെ ആലസ്യം മാറാനുള്ള സമയമാണ് പാർട്ടി ആർജ്ജിക്കേണ്ടത്. ദേശീയ തലത്തിൽ മതേതരത്വത്തിന്റെ നിലപാട് സ്വീകരിക്കാനും ആശയപരമായി പുരോഗമന സ്വഭാവം കാത്തു സൂക്ഷിക്കാനും ഇടതു പാർട്ടികൾക്കാണ് കഴിഞ്ഞിരുന്നത്.
കേരളത്തിൽ ഇനി എന്ത്
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പി.ജയരാജൻ, വി.ശിവൻകുട്ടി, എം.ബി രാജേഷ് എന്നിവരുടെ വരവാണു പുതുതായി സംഭവിച്ചത്. സൂസൻ കോടിയെ സംസ്ഥാന കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തിട്ടുണ്ട്.യുവ നേതാക്കളുടെ പ്രാതിനിധ്യം ഇക്കുറി ഉറപ്പാക്കിയിട്ടുണ്ട്. പാർട്ടിക്കു ജനങ്ങൾക്കിടയിൽ സ്വീകാര്യത വർധിപ്പിക്കാനും സംഘടനാ പരമായി ശക്തിപ്പെടുത്താനുമുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് നേതാക്കൾ വ്യക്തമാക്കി.
അടുത്ത ഊഴം
ജനങ്ങളോട് മറുപടി പറയുകയും പൊതു പ്രശ്നങ്ങളിൽ സാമൂഹികമായി സ്വീകാര്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുകയെന്നത് ഒരു ദിനചര്യ ആക്കേണ്ടി വരും..
ഇപ്പോൾ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയും നൽകേണ്ടി വരും.
.സ്വന്തം ലേഖകൻ .