ആദർശ് അഞ്ചൽ
ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കണമെന്ന കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണൽ വിധി അദ്ദേഹത്തിന് സർവീസിലേക്കുള്ള തിരിച്ചുവരവാണ്. സംസ്ഥാന സർക്കാരിന്റെ നിലപാടാണ് പ്രധാനം. കോടിയേരി ബാലകൃഷ്ണൻ ഇക്കാര്യത്തിൽ പാർട്ടിക്കുള്ള നീരസം, ജേക്കബ് തോമസിന്റെ ആർ.എസ് എസ് ബന്ധം ചൂണ്ടിക്കാട്ടിക്കൊണ്ടു എതിർപ്പ് പ്രകടിപ്പിച്ചിരുന്നു .
പുതുതായി സർക്കാരുകൾക്ക് അനഭിമതനായി വിവിധ വകുപ്പുകളുടെ തലപ്പത്തു നിന്ന് തട്ടിക്കളിക്കപ്പെട്ട ജേക്കബ് തോമസിനെ ദീർഘകാലമായി സസ്പെൻഡ് ചെയ്തിരിക്കുകയായിരുന്നു. കേരളത്തിലെ മുതിർന്ന ഐ .പി.എസ് ഉദ്യോഗസ്ഥനായ താൻ , ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തേയ്ക്ക് അർഹനാനെന്നു അദ്ദേഹം പറഞ്ഞു. ഇനി, സർക്കാരാണ് തീരുമാനമെടുക്കേണ്ടത്.
ഇതിനിടെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യുറോ , ഡ്രഡ്ജർ അഴിമതിക്കേസിൽ അന്വേഷണം തുടരുകയാണ്. നെതർലാൻഡ്സ് ആസ്ഥാനമായ ബീവർ എന്ന സ്ഥാപനമാണ് ഡ്രഡ്ജർ കേസിൽ ഉൾപ്പെട്ടിട്ടുള്ളത്.
ട്രിബ്യുണലിന്റെ വിധി വന്നതിന് പിന്നാലെ ജേക്കബ് തോമസ് മുണ്ടിൽ പ്രത്യക്ഷപ്പെട്ടത് കൗതകകരമായി. അടുത്തിടെ ആർ.എസ് .എസ് ന്റെ വേദി പങ്കിടുകയും, രാഷ്ട്രീയ പ്രവേശനത്തെ തള്ളിപ്പറയാതിരിക്കുകയും ചെയ്തത് പുതിയ ചർച്ചയ്ക്കു വഴിമരുന്നിട്ടു.
സംസ്ഥാന സർക്കാരിന്റെ ഏതു തീരുമാനവും ഒട്ടേറെ ചർച്ചകൾക്ക് വഴി വയ്ക്കുമെന്ന് തീർച്ച.