ക്ഷുഭിത യൗവനങ്ങളുടെ കാലത്തു നിന്ന്, വിപ്ലവ മുദ്രാവാക്യം മുഴക്കി ഒരു ജനതയെ ആവേശത്തിലാക്കിയിട്ടുണ്ട്, സഖാവ് എം.എ. ബേബി. കൊല്ലത്തിന്റെ ചുട്ട കശുവണ്ടി മണക്കുന്ന പട്ടണങ്ങളും ബീഡിപ്പുകയുയരുന്ന ഗ്രാമീണ ചായക്കടകളിലും ഉയരുന്ന രാഷ്ടീയ ചർച്ചയിൽ എം.എ. ബേബി ഒരു ജ്വലിക്കുന്ന ഭാവി പ്രതീക്ഷയായിരുന്നു
.
വിദ്യാർത്ഥി സംഘടനയിൽ നിന്ന് യുവജന സംഘടനയിലേക്കും , പിന്നീട് പാർലമെൻററി ജനാധിപത്യത്തിലേക്കും കടന്നപ്പോൾ, ബേബിയുടെ വാക്കുകൾ, മാർക്സിയൻ ആശയങ്ങളിലൂന്നി ജനാധിപത്യ സോഷ്യലിസത്തെ സ്വപ്നം കാണുന്നവർക്കു നൽകിയ പ്രതീക്ഷകൾ ഏറെയായാണ്. പുസ്തകം വായിക്കുന്ന, കലാ സാംസ്കാരിക വേദികൾ ഒരുക്കുന്ന . ഒരു തികഞ്ഞ ബുദ്ധിജീവി. യുക്തിവാദിയും, നിരീശ്വരവാദിയുമായ എം.എ ബേബിയുടെ നിലപാടുകൾ, പൊതു സമൂഹം ഏറെ സ്വീകാര്യതയോടെ ഉൾക്കൊണ്ടു. താൻ നിരീശ്വരവാദിയാണെന്നത് മറച്ചു വെയ്ക്കാൻ എം.എ ബേബി ഒരിക്കലും ആഗ്രഹിച്ചിട്ടുമില്ല.
ഇ എം.എസിനും പ്രകാശ് കാരാട്ടിനും ശേഷം പദവിയിലെത്തുന്ന മലയാളി.. ഇക്കുറി സിപിഎം കേന്ദ്ര കമ്മറ്റിയിൽ 30 പുതുമുഖങ്ങളുണ്ട്.പാർട്ടിയെ കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിനും പുതു തലമുറയിലേക്ക് കൂടുതൽ ആകര്ഷിക്കുന്നതിനും സൈദ്ധാന്തിക വിശകലനത്തിനു പ്രാപ്തരാക്കുന്നതിനും വേണ്ട ഒരുക്കങ്ങൾ , ആകർഷണീയമായ ചട്ടക്കൂടിലേക്കു സംഘടനയ്ക്ക് കഴിയുന്നുണ്ടോയെന്നതാണ് കേരളം ഉറ്റു നോക്കുന്നത്. പാർട്ടിയുടെ 24- കോൺഗ്രസ് മധുരയിൽ അവസാനിച്ചപ്പോൾ , കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ പാർട്ടിയ്ക്ക് ശക്തമായ ചട്ടക്കൂട് ഒരുക്കുകയെന്ന വലിയ വെല്ലുവിളി ജന.സെക്രട്ടറിയ്ക്ക് മുന്നിലുണ്ട്..
ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കാൻ കഴിവുള്ള ഇടതുപക്ഷമായി മാറുകയെന്നതാണ് സിപിമ്മിനു മുന്നിലുള്ള വെല്ലുവിളി. ബിജെപിയും കോൺഗ്രസ്സും തൃണമൂൽ കോൺഗ്രസ്സും , അനവധി പ്രാദേശിക പാർട്ടികളും തീർക്കുന്ന പ്രതിരോധത്തെ ഫലപ്രദമായി എതിർക്കുകയും, പാർലമെൻറിൽ കൂടുതൽ സീറ്റ് നേടുകയെന്നതും ഇടതുപക്ഷത്തിന്റെ നിലനില്പിന്റെ ആവശ്യമായിരിക്കുന്നു. മാർക്സിയൻ സിദ്ധാന്തത്തെ മുതലാളിത്ത വലതുപക്ഷ സമൂഹത്തിൽ ശരിയയായി ദിശാബോധത്തോടെ അവതരിപ്പിക്കാൻ കഴിയുകയെന്നത് അത്രയ്ക്ക് നിസ്സാരമാകില്ല. പൊളിറ്റിക്കൽ കറക്ട്നെസ്സ് എന്ന പ്രയോഗത്തിന് വലിയ മൂല്യമുണ്ടായിരിക്കുന്നു.
കേരളത്തിന്റെ രാഷ്ട്രീയ കാര്യങ്ങളിൽ, നാട്ടുകാരനെന്ന നിലയിൽ കൂടി മറുപടി പറയാൻ എം.എ ബേബിയ്ക്ക് കഴിയുമെന്നതിനാൽ , ആശയപരമായി ഒരു പടി മുന്നിൽ നില്ക്കാൻ കഴിയുമെന്നത്, കേരളത്തെ ദേശീയ തലത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ ഇടയാക്കും. ഭരണത്തിലൂടെ സാധാരണ ജനത്തിനു ലഭിക്കുന്ന അനൂകൂല്യങ്ങളുടെ മമത , അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കണമെന്നതാണു എം എ.ബേബിയ്ക്ക് മുന്നിലുള്ള വെല്ലുവിളി. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രശ്നങ്ങൾ ദൈനം ദിന പ്രവത്തനങ്ങൾക്കു, വികസനത്തിന് ഉണ്ടാകൂന്ന വെല്ലുവിളി ചെറുതല്ല. അപ്പോഴും, അതിനെ സർക്കാർ മറികടക്കാൻ ശ്രമിച്ചുകൊടിരിക്കുന്നതു പാർട്ടിക്ക് പ്രതീക്ഷ നൽകുന്നുണ്ട്. കേരളത്തിൽ തുടർ ഭരണമെന്ന സ്വപനത്തിലേക്കു പാർട്ടിയെ നയിക്കുകയാണ്, എം.എ ബേബി.
ജീവിതരേഖ
>>ജനനം: കൊല്ലം തൃക്കരുവ , 1954 ഏപ്രിൽ 5ന് . പ്രാക്കുളം കുന്നത്ത് വീട്ടിൽ റിട്ട. സ്കൂൾ ഹെഡ്മാസ്റ്റർ പി.എം.അലക്സാണ്ടറിന്റെയും ലില്ലിയുടെയും മകൻ.
>> പഠനം :തൃക്കരുവാ പഞ്ചായത്ത് എൽ.പി,സ്കൂൾ, പ്രാക്കുളം എൻ.എസ.എസ. ഹൈസ്കൂൾ , കൊല്ലം എസ് .എൻ കോളേജ്.
>> സംഘടന: കേരളം സ്റ്റുഡന്റസ് ഫെഡറേഷനിൽ 1975 മുതൽ 79 വരെ സംസ്ഥാന പ്രസിഡന്റ്..1977 സിപിഎം കൊല്ലം ജില്ലാ കമ്മറ്റി അംഗമായി..1979 മുതൽ 1984 വരെ എസ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്. 1988 മുതൽ 1994 വരെ ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് .1985 ൽ സിപിഎം സംസ്ഥാന കമ്മറ്റിയിൽ അംഗം.1989 കേന്ദ്ര കമ്മറ്റി അംഗം.
>>ജനപ്രതിനിധി: 1986 ,1992.കാലയളവിൽ രാജ്യസഭയിലേക്ക് 2006 ൽ കുണ്ടറയിൽ നിന്ന് നിയമസഭാംഗമായി ജയിച്ചു വിദ്യാഭ്യാസ മന്ത്രിയായി.
>>എഴുത്തുകാരൻ/സംഘാടകൻ :സ്വരലയയുടെ സ്ഥാപകൻ.നോം ചോംസ്കി, നൂറ്റാണ്ടുകളിലൂടെ,ലോക യുവജന പ്രസ്ഥാനം തുടങ്ങിയവ യാണ് കൃതികൾ.
>>കുടുംബം: ഭാര്യ ബെറ്റി ലൂയിസ് മകൻ അശോക് ബെറ്റി നെൽസൺ .