നമ്മുടെ എഴുത്തിൽ വാസ്തവം എന്ന ‘സ്തവം’ ഇല്ല. അമ്പതു സതമാനം മാത്രമാണ് നേര് .അനുഭവങ്ങളാണ് ഒരു എഴുത്തുകാരൻ എഴുതുന്നത്. എന്നാൽ എഴുത്തുകാരന് സത്യാസന്ധതയില്ല .എഴുത്തുകാരൻ കള്ളനാണ്.അവൻ പറയുന്നതൊന്നും വിശ്വസിക്കരുത്.
സെക്സ്
പരസ്ത്രീ ബന്ധത്തെ കുറിച്ച് എഴുതുന്നതിനു എന്താ കുഴപ്പം. ഒരാള്‍ക്കു ഭാര്യ മാത്രം പോരെന്നു തോന്നിയാൽ എന്താ കുഴപ്പം.എന്നും ഒരേ ഭക്ഷണം ഒരേ പാത്രത്തില നിന്ന് ഒരേ കരി കൂട്ടി മടുതാൽ വരെ എന്താ ചെയ്യാ. അപ്പോൾ വേറൊരു പെണ്ണിനെ കാമിചൽ മതി. അതിനെന്താ കുഴപ്പം. സെക്സ് എന്നാൽ നമ്മൾ ഭക്ഷണം കഴിക്കുന്നതുപോലെ ,വെള്ളം കുടിക്കുന്നത് പോലെ ഒന്ന്. നമ്മൾ പല്ല് തേയ്ക്കാരില്ലേ. അത് പോലെയേ ഉള്ളൂ.
ഹൈന്ദവൻ
ഞാൻ മരിച്ചാൽ എന്നെ ദഹിപ്പിച്ചു ചാരം പുഴയി ൽ ഒഴുക്കണം . ഞാൻ ഹിന്ദു ധര്‍മം അനുവര്തിക്കുന്നവനാണ്. മനുഷ്യനെ സ്നേഹിക്കുന്നതിനു ജാതിയില്ല, മതമില്ല . ഞാൻ പന്നിയിറച്ചി കഴിക്കും.ഇനിയും കഴിക്കും. ഇസ്ലാമായി ജനിച്ചു ഹൈന്ദവനായ വാനാണ് ഞാൻ. മനുഷ്യന് ഫ്രീഡം വേണം. ഹിന്ദു ധർമത്തിൽ മാത്രമാണ് അതുള്ളത്.
ഭാര്യക്ക് വേദി കൊടുക്കൂ
ഞാൻ വിവാഹം കഴികുമ്പോൾ അവൾക്കു 12 എനിക്ക് 22. പതിനാറാം വയസിൽ കുട്ടിയുണ്ടായി. എന്റെ ജീവിതത്തെ കുറിച്ച് അവൾ പരസ്യമായ അഭിപ്രായം പറഞ്ഞില്ലേ. ഭാര്യക്ക് വേദി കിട്ടണ്ടേ. അവർക്ക് വേദി കൊടുക്കൂ. അവർ പറയട്ടെ. എന്റെ സ്വാതന്ത്ര്യം എന്റെതാണ്. അത് ഭാര്യക്കും മകള്‍ക്കും കൊടുക്കില്ല.
സമൂഹം വിലയിരുത്തട്ടെ
ഒരു എഴുത്തുകാരനെന്ന നിലയിൽ ഇത്രയധികം ഫ്രീഡം തന്ന സമൂഹം, കേരളമല്ലാതെ വേറെയില്ല. എന്നെ എല്ലാവര്ക്കും ഇഷ്ട്ടമാണ്. എന്നെ ഇഷ്ടപ്പെടുന്നവരാ ണ് എന്റെ വായനക്കാർ. എന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചെഴുതിയത് സമൂഹത്തെ നന്നാക്കാനാണ്. സമൂഹം എന്നെ എങ്ങനെ വേണമെങ്കിലും വിലയിരുത്തിക്കോ ട്ടെ. കേരള സമൂഹത്തിൽ നിന്ന് മിഥ്യ ധാരണകളെ ഒഴിവാക്കണം. അരുതായ്മകളെ ഒഴിവാക്കണം.
– കടപ്പാട് -ശ്രീ.ജോണി ലുക്കോസ് മനോരമ ന്യൂസ് ചാനലിലെ ‘നേരെ ചൊവ്വേ’ യിൽ പുനത്തിലുമായി നടത്തിയ അഭിമുഖത്തിന്റെ ഒന്നാം ഭാഗത്തിൽ നിന്ന് സംഗ്രഹിച്ചത്.
പുനത്തിലിന്റെ നിരീക്ഷണം ശരിയാണ്. ഒരു നല്ല കള്ളം ഭാവന വിടര്‍ത്തി പറയുമ്പോഴേ നല്ല കഥയാകുന്നുള്ളൂ.