തെരഞ്ഞെടുപ്പു സമവാക്യങ്ങളിൽ പാർട്ടികളും മുന്നണികളും നടത്തുന്ന പുനരെഴുത്ത് പഠിക്കേണ്ടത് തന്നെയാണ്. എതിർ മുന്നണിയിൽ നിന്ന് കൊമ്പ് കോർത്തവർ, സീറ്റ് വീതം വയ്ക്കലിൽ ഇരുപുറവും ചാടി. മുമ്പ് നടന്ന സമരങ്ങളും ചാടി വന്നവർ നടത്തിയ നിലപാടുകളും പരിഗണനാ വിഷയമേയായില്ല. നിയമസഭ ദിവസങ്ങളോളം സ്തംഭിപ്പിച്ച പ്രശ്നങ്ങളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നതായി കാണാം.ഇക്കുറി ശത്രുക്കൾ മിത്രങ്ങളായി. ആർക്കും പരാതിയില്ല.
താരത്തിളക്കം
രാഷ്ട്രീയം ചർച്ച ചെയ്യാൻ ഇല്ലാത്തതിനാലാണോ താരങ്ങളെ സ്ഥാനാർഥികളാക്കുന്നത്. ഇരു മുന്നണികളും പലതും പറയുമെങ്കിലും, കാര്യം സീറ്റ് പിടിക്കലാണ്.സീരിയസ് രാഷ്ട്രീയത്തിന് പൊലിമ നഷ്ടപ്പെടുന്നത്, ഈ തിരഞ്ഞെടുപ്പിൽ കാണാനാകും. എങ്ങേന്യും ജയിക്കുക.
പ്രൊമോഷൻ ഔട്ട് !
വാർഡ് തലങ്ങളിൽ പ്രവർത്തിച്ചു സംഘടനത്തിൽ ഏറെ തഴക്കം വന്ന ശേഷം, പാർട്ടികളുടെ തീരുമാനമായി സ്ഥാനാർഥിയാക്കപ്പെടുന്ന പഴയ കാലത്തിനു അവസാനം. ഗ്രൌണ്ട് തല പ്രവർത്തകർ, എപ്പോഴും ”ഗ്രൌണ്ടി”ൽ തന്നെയാണ്. സ്ഥാനാർഥി നിര്ണ്ണയം വരുമ്പോൾ-ഗ്ലാമർ,ജാതി,നീക്കുപോക്ക് രാഷ്ട്രീയം അങ്ങനെ പോകുന്നു. യുവ നിരകളിൽ നിന്നുള്ള അപ്രശസ്തരായവരെ, അടിസ്ഥാന വർഗ്ഗതിലുള്ളവരെയൊന്നും കാര്യമായി പരിഗണിച്ചിട്ടില്ല.പെയ്മെന്റ് സീറ്റെന്ന പ്രയോഗവും പ്രചാരത്തിലായി.
വോട്ടർമാരുടെ നില
ഇടതു-വലതു മുന്നണികൾക്കൊപ്പം എൻ.ഡി.എ കൂടി വരുന്നുവെന്നതാണ് പുതിയ കാര്യം. മുമ്പ് ബിജെപിയെങ്കിൽ ഇക്കുറി ഘടക കക്ഷികൾ ചേർന്നൊരു സംഘമാണ്.നഗരത്തിനേക്കാൾ ഗ്രാമങ്ങളിലാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ചൂട് കത്തുക. ആരോപണങ്ങളും വാർത്താ വിവാദങ്ങളും കൊണ്ട് സമ്പന്നമായ അഞ്ചു വർഷക്കാലത്ത് കർഷകർക്കും സാധാരണക്കാർക്കുമായി സർക്കാർ എന്ത് ചെയ്യാനായിട്ടുണ്ടെന്നു ജനം വിലയിരുത്തും, വട്ടിയൂർക്കാവിലെ വോട്ടർ മനീഷ് പറയുന്നു. നിസ്സംഗതയോടെ തിരഞ്ഞെടുപ്പിനെ കാണുന്നവർ ഏറുകയാണ് .
എല്ലാം ഹൈടെക്
പരസ്യ വാചകങ്ങളും പുതിയ പ്രചാരണ തന്ത്രങ്ങളും ഹൈടെക് രീതിയിലാണ്. മുമ്പുള്ള പോലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് പ്രവർത്തകരെ കിട്ടാറില്ല. ഹോർ ഡിഗ്സ് കമ്പനികൾ സ്ഥാപിക്കും. കുറച്ചു പൊസ്റ്റ റു കൾ .മതിലെഴുത്ത്, നാട്ടിലുള്ള പ്രവർത്തകരോ മറ്റോ ചെയ്യും.സ്ഥാനാർഥിയുടെ സാന്നിധ്യം ഉറപ്പാക്കുന്ന പ്രചാരണ പരിപാടികൾക്കാണ് പ്രാമുഖ്യം. അതിനു കുറച്ചാളുകൾ മതിയാകും. ജാഥയുടെ റൂട്ട് അനുസരിച്ച് പ്രാദേശിക നേതാക്കൾ സ്വീകരണത്തിനു ആളുകളെ എത്തിക്കും. സ്ഥാനാർഥികൾ സ്വീകാര്യരെങ്കിൽ ആരും പറയാതെയും ഇതും ജനം. ഇപ്പോൾ നിങ്ങളെല്ലവരെയും ഞങ്ങൾക്കറിയാമെന്ന് ജനത്തിന്റെ ഭാവം.
………………………………………..
ബ്രാൻഡ് അംബാസഡർമാർ ജെയിലിലാകുന്ന കാലം വരുന്നു.
പരസ്യങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു ഗുണമേന്മയില്ലാത്ത ഉത്പ്പന്നങ്ങൾ വിറ്റഴിക്കാൻ