കേരളം ഇനി ഇടതു പക്ഷം ഭരിക്കും. തിരുവനന്തപുരത്തെ 14 സീറ്റില്‍ ഒമ്പതെണ്ണത്തില്‍ വിജയം കണ്ടെത്താനായി. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിന് അടുത്തെത്തി എൽ.ഡി.എഫ് നിർണ്ണായക ശക്തിയായി.
നേമത്ത് ഒ. രാജഗോപാല്‍ വിജയിച്ചപ്പോള്‍ പൂഞ്ഞാറില്‍ പി.സി. ജോര്‍ജ് രാഷ്ട്രീയകേരളത്തെ ഞെട്ടിച്ചു. യു.ഡി.എഫിന് 47 സീറ്റ് മാത്രം .
കൊല്ലം സമ്പൂർണ്ണമായി ഇടതു മുന്നണി പിടിച്ചെടുത്തു. തൃശൂരിലും ആലപ്പുഴയിലും പത്തനംതിട്ടയിലും വയനാട്ടിലും ഓരോ സീറ്റ് മാത്രമാണ് യു.ഡി.എഫിനു ലഭിച്ചത്. തൃശൂര്‍ ജില്ലയിലെ 11 മണ്ഡലങ്ങളില്‍ എൽ.ഡി.എഫ് ജയിച്ചു.വടക്കാഞ്ചേരി മാത്രമാണ് യു.ഡി.എഫിന്.. അതും വെറും മൂന്നു വോട്ടിന്. അനില്‍ അക്കരയാണ് ഇവിടെ വിജയിച്ചത്.
കണ്ണൂരും കോഴിക്കോടും പാലക്കാടും കോട്ട കാത്ത ഇടതിന്എറണാകുളവും കോട്ടയവും മലപ്പുറവും മാത്രമാണു യു.ഡി.എഫിന്റെ മാനം രക്ഷിച്ചത്. മലപ്പുറത്തെ 16 സീറ്റുകളില്‍ 12 എണ്ണവും എറണാകുളത്തെ 14 സീറ്റുകളില്‍ ഒമ്പതെണ്ണവും കോട്ടയത്തെ ഒമ്പതു സീറ്റുകളില്‍ ആറെണ്ണവും യു.ഡി.എഫ്. നേടി.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്, പിണറായി വിജയന്, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ വന്‍ഭൂരിപക്ഷം നേടിയപ്പോള്‍ കെ.എം. മാണിയുടെയും ഭൂരിപക്ഷം കുറഞ്ഞു. ഒറ്റയാനായി മത്സരിച്ച പി.സി. ജോര്‍ജ് 27,821 വോട്ടിന്റെ ഭൂരിപക്ഷമാണു സ്വന്തമാക്കിയത്. മുന്നണികളുടെ ബാനറില്‍ മത്സരിച്ചപ്പോഴൊന്നും ലഭിക്കാത്ത ഭൂരിപക്ഷം. തൊടുപുഴയില്‍ വിജയിച്ചപി.ജെ ജോസഫിനാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം. 45,587 വോട്ടുകളുടെ ഭൂരിപക്ഷം.
മന്ത്രിമാരായ കെ. ബാബു, ഷിബു ബേബി ജോണ്‍, പി.കെ. ജയലക്ഷ്മി, കെ.പി. മോഹനന് എന്നിവര്‍ തോറ്റു . കാട്ടാക്കടയില്‍ സ്പീക്കര്‍ എന്‍. ശക്തൻ , കെ. സുധാകരന്, പാലോട് രവി, സെല്‍വരാജ്, എ.ടി. ജോര്‍ജ്, ശരത്ചന്ദ്രപ്രസാദ്, ജോസഫ് വാഴയ്ക്കന്, ശൂരനാട് രാജശേഖരന്, വര്‍ക്കല കഹാര്‍, രാജ്മോഹന്‍ ഉണ്ണിത്താന് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ തോറ്റു. ഇരു മുന്നണികളിലുമായി ഇരുപത്തഞ്ചോളം സിറ്റിംഗ് എം.എല്‍.എമാര്‍ തോറ്റു.
മത്സരരംഗത്തെ തിളങ്ങുന്ന താരങ്ങളായി. ഏറ്റവുമധികം ശ്രദ്ധ പിടിച്ചുപറ്റിയ തൃപ്പൂണിത്തുറയില്‍ കെ. ബാബുവിനെ കീഴടക്കിയ എം. സ്വരാജും ആറന്മുളയില് കെ. ശിവദാസന്‍ നായരെ തോല്‍പ്പിച്ച വീണ ജോര്‍ജും ശക്തമായ ത്രികോണമത്സരത്തില്‍ പാലക്കാട്ട് പതിനേഴായിരത്തിലധികം വോട്ടിനു വിജയിച്ച ഷാഫി പറമ്പിലും അഴീക്കോട്ട് നികേഷ് കുമാറിനെ തോല്‍പ്പിച്ച് കെ.എം. ഷാജിയും സീറ്റ് നിലനിര്‍ത്തി.
58 സീറ്റുകള്‍ നേടിയ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ സി.പി.എമ്മിന് തങ്ങള്‍ നിര്‍ത്തിയ അഞ്ച് സ്വതന്ത്രന്മാരെയും വിജയിപ്പിക്കാന്‍ കഴിഞ്ഞു. സി.പി.ഐ. 19 സീറ്റു നേടിയപ്പോള്‍ ജനതാദളി(എസ്)ന് മൂന്നും എന്‍.സി.പിക്ക് രണ്ടും സീറ്റു ലഭിച്ചു. കേരള കോണ്‍ഗ്രസ്(ബി), കോണ്‍ഗ്രസ്(എസ്), ആര്.എസ്.പി.(എല്‍), സി.എം.പി. കക്ഷികള്‍ ഓരോ സീറ്റു വീതം നേടി. യു.ഡി.എഫ്. മുന്നണിയില്‍ കോണ്‍ഗ്രസിന് 22 സീറ്റു ലഭിച്ചപ്പോള്‍ മുസ്ലിം ലീഗിന് 18 സീറ്റു ലഭിച്ചു. കേരള കോണ്‍ഗ്രസിലെ മാണി വിഭാഗത്തിന് ആറും ജേക്കബ് ഗ്രൂപ്പിന് ഒരു സീറ്റും ലഭിച്ചു.