കുഴപ്പങ്ങൾ തീർക്കാൻ വാസ്തുവിലേക്ക് തിരിഞ്ഞിരിക്കുകയാണ് ലാലു പ്രസാദ് യാദവിന്റെ കുടുംബം. പാട്നയിലെ ദേശരത്ന മാർഗിലെ തെക്കു ദർശനമുള്ള ഗേറ്റ് രണ്ടാഴ്ചയ്ക്ക് മുമ്പ് അടയ്ക്കാൻ മൂത്ത മകൻ തേജ് പ്രതാപ് യാദവ് ആവശ്യപ്പെട്ടത്രെ. വാസ്തു ജ്യോതിഷികൾ ഉപദേശിച്ചതിനെ തുടർന്നാണ് ഗേറ്റ് അടച്ചെതെന്നു ഇംഗ്ലീഷ് പത്രം റിപ്പോർട്ട് ചെയ്തു.
ശത്രു ദോഷ പൂജ
രാഷ്ട്രീയ ജനത ദൾ നേതാവായ ലാലുവിനെയും ബന്ധുക്കളെയും കുറിച്ച് നിരവധി ആരോപണങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. കൂടുതലും ബിനാമി കേസുകളാണ്. കേസുകളിൽ നിന്ന് രക്ഷ നേടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രശ്നങ്ങൾ തീർക്കാൻ വാസ്തുവിനെ അഭയം പ്രാപിച്ചത്. രണ്ടാഴ്ച്ചയ്ക്കു മുമ്പ് ശത്രു ദോഷ പൂജ നടത്തിയതായി പത്രം പറയുന്നു. രാത്രി 8 മാണി മുതൽ 11 വരെയാണ് മാടായി എന്നറിയപ്പെടുന്ന വരാന്തയിൽ വച്ച് ചടങ്ങ് നടന്നത്.
ബഗളാമുഖി ജാപ്
തേജ് പ്രതാപും സഹോദരൻ ഡെപ്യൂട്ടി മുഖ്യമന്ത്രി തേജസ്വനി പ്രസാദ് യാദവും 10 സർക്യൂലർ റോഡിലാണ് താമസം. എന്നാൽ ദേശരത്ന മാർഗിലെബംഗ്ലാവിൽ ആർജെഡി യിലെ യുവ ജന വിഭാഗം പ്രവർത്തകരെ കാണാൻ എത്താറുണ്ട്. 1995 മുതൽ ലാലുവിന്റെ കുടുംബത്തോട് പഗലാ ബാബ എന്നയാൾ പ്രത്യേക ബഗളാമുഖി ജാപ് എന്ന ശത്രു ദോഷ പരിഹാര പൂജ നടത്താൻ നിർദ്ദേശിച്ചിരുന്നതായി പത്രം റിപ്പോർട്ട് ചെയ്യുന്നു.
.സ്റ്റാഫ് റിപ്പോർട്ടർ.