മുഖ്യമന്ത്രി പിണറായി വിജയൻ (പഴയ ചിത്രം)
സൈബർ എഴുത്തുകാർ വസ്തുതകളെ വളച്ചൊടിക്കരുതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തോന്നുന്ന പോലെ എഴുതുന്ന രീതിയാണ് ഇപ്പോഴുള്ളത്.
ഇത് തെറ്റിദ്ധാരണയുണ്ടാക്കാൻ കാരണമാകും. എഴുതുന്നവർ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കണം, എന്തെങ്കിലും കാര്യമുണ്ടാകുമ്പോൾ സംയമനം പാലിച്ചു വസ്തുതകൾ വേണം അവതരിപ്പിക്കാൻ.