ഭക്ഷണത്തിനു വേണ്ടിയുള്ള പൊരുതലാണ് ജീവിതം. ഇത്തരമൊരു ആവശ്യമില്ലെങ്കിൽ, പണിയെടുക്കേണ്ട കാര്യം തന്നെയില്ലെന്നു പറയണം. ഭക്ഷണത്തിനു മേൽ മതവും ഭരണകൂടവും ഇടപെടാൻ തുടങ്ങിയതിനു, ഏറെ ചരിത്രം പറയാനുണ്ട്. വടക്കേയിന്ത്യയിൽ പശുവിനെ പൂജിക്കുമ്പോൾ തെക്കേഇന്ത്യയിൽ അതെ വിശ്വാസം പുലർത്തുന്ന ആരാധനാലയങ്ങളിൽ ഇത്തരം സാങ്കേതികതകളില്ലെന്നു കാണാം.
ബീഫിന് മേൽ നിയന്ത്രണം
ബീഫിന്റെ വിപണിയിൽ ഇടപെടലാണ് കേന്ദ്രത്തിന്റെ പുതിയ നയം. കന്നുകാലി കശാപ്പിന് വേണ്ടിയുള്ള വില്പന ചന്തകളിൽ പാടില്ലെന്ന് പറയുമ്പോൾ, സാധാരണ മാട്ടിറച്ചി കച്ചവടക്കാരന് മാടിനെ കിട്ടുന്നതെങ്ങനെയാണ്. ഫാമുകളിൽ വളർത്തി വില്പന ഏറെ പ്രചാരമില്ലാത്തതാണ്. ബീഫിന് മേൽ നിയന്ത്രണം മതപരമായതിനാലാണ് ഏറെ പ്രതിഷേധമുയരുന്നത്. മനുഷ്യന്റെ ഭക്ഷണം കഴിക്കാനുള്ള അവകാശത്തെ ഭരണകൂടം തകിടം മറിക്കുകയാണ് പുതിയ നയങ്ങൾ.
പ്രശ്നങ്ങൾ അവഗണിക്കപ്പെടുകയാണ്.
മതവും ഭക്ഷണവും വിശ്വാസവുമാണ് മാധ്യമങ്ങളിൽ ഉയരുന്ന ചർച്ചകളിലേറെയും .അടിസ്ഥാന പരമായ ജീവത് പ്രശ്നങ്ങൾ ഇപ്പോൾ അവഗണിക്കപ്പെടുകയാണ്. കാലിച്ചന്തകളിൽ വിൽപന നിരോധിക്കപ്പെടുന്നതോടെ വൻ മൂലധനത്തിൽ, വിദേശ ഫാമുകൾ ഇൻഡിയിലെത്തുമെന്നു ഏതാണ്ട് ഉറപ്പായിരിക്കുന്നു. ഇക്കാര്യത്തിൽ കോടതിവിധി നിർണ്ണായകമാകും.
കറവ വറ്റിയ പശുക്കൾ
വടക്കേന്ത്യൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാംസ്കാരിക കാലാവസ്ഥയല്ല തെക്കേയിന്ത്യയിലുള്ളത്. കറ മാത്രമല്ല, കറവ വറ്റിയ പശുക്കളെ ആശ്രമങ്ങൾക്കു നൽകാമെന്ന ഒ. രാജഗോപാലിന്റെ അഭിപ്രായത്തെ ആശ്രമാധിപന്മാരാരും പിന്തുണച്ചിട്ടില്ല. ഇതോടെ , കോടതി വിധി ക്ഷീര കർഷകർക്കും, മാട്ടിറച്ചി വ്യപാരികൾക്കും നിർണ്ണായകമായേക്കും. ബീഫ് കഴിക്കുന്നവർക്ക്, വില കൂടിയ ഭക്ഷണമായി അനുഭവപ്പെടുകയും ചെയ്യും.
…………………………………………………………………………………………………………………………………….
അഭിപ്രായങ്ങൾ എഴുതൂ: admin@keralanewstime.com