മഴക്കാല രോഗമായി ഡെങ്കി പടര്‍ന്നു പിടിച്ചത്, അധികമാരും അറിഞ്ഞില്ലെന്ന രീതിയിലാണ് സര്‍ക്കാര്‍. എന്നാൽ പ്ലേറ്റ് ലെറ്റ് കുറഞ്ഞു ആശന്കപ്പെട്ടവരും ആസുപത്രിയിലായവരും കൂടുന്നു.ഡെങ്കിപ്പനി വൈറ സിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതെയുള്ളുവേന്നു രാജിവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജി യിലെ ഒരു ശാസ്ത്രജ്ഞൻ ദൂരദർശൻ ചർച്ചയിൽ വ്യക്തമാക്കി.
പപ്പായ,മാതളം
ഒന്നര ലക്ഷം മുതൽ നാല് ലക്ഷം വരെ വേണ്ടുന്ന പ്ലേറ്റ് ലെറ്റുകൾ കുറഞ്ഞു അമ്പതിനായിരത്തി നും താഴെയായാൽ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു.മുപ്പതിനായിരം മുതൽ പതിനായിരം വരെ താഴുന്ന അവസ്ഥയിൽ പ്ലേറ്റ് ലെറ്റ് കുത്തി വയ്ക്കേണ്ടി വരും.എന്നാൽ പ്ലേറ്റ് ലെറ്റ് കൂടുന്നതിന് മാതളം, പപ്പായ എന്നിവ നല്ലതാണെന്ന് രോഗികള്‍ സാക്ഷ്യപ്പെടുത്തുന്നു.പപ്പായ പഴുത്തതും പച്ച പപ്പായ വേവിച്ചും കഴിക്കാം. പപ്പായയുടെ തളിരില ഇടിച്ചു പിഴിഞ്ഞ് കഴിക്കുന്നത് കൌണ്ട് കൂട്ടുന്നുന്ടെന്നു തമിഴ്നാട് സര്‍ക്കാര്‍ ആരോഗ്യ വിഭാഗം വ്യക്തമാക്കുന്നു.
പ്രശ്നം മാലിന്യം തന്നെ
നിലച്ചു പോയ ചവറു നീക്കവും, കൊതുകിന്റെ വർധനവു മാണ് ഡെങ്കി ക്ക് ആക്കം കൂട്ടിയത്.മാലിന്യ പ്രശ്നത്തിൽ ഇപ്പോഴും ഒരു സമവായമുണ്ടാക്കാൻ സര്ക്കരിനയിട്ടില്ല. ജനം ഡെങ്കി യിൽ മുങ്ങിക്കുളിക്കുന്നു.