കൂകി പാഞ്ഞു വന്നിരുന്ന ട്രെയിന്‍ ഇപ്പോള്‍ സ്പീഡ് കുറച്ചു കൊണ്ട് വരികയാണു, ഏതോ ഒരു സ്റ്റേഷനില്‍ നിറുത്താറായി എന്ന് തോന്നുന്നു.
പുറത്തു ചെറുതായി മഴ പെയ്യുന്നുമുണ്ട്. പാതിമയക്കത്തില്‍ ആയിരുന്ന അയാള്‍ കണ്ണ് തുറന്നു ചെവി വട്ടം പിടിച്ചു ശ്രദ്ധിച്ചു. തൊട്ടടുത്ത കമ്പാര്‍ട്ട്മെന്റില്‍ നിന്നും നല്ല താളത്തില്‍ ടിക്ക്…,…ടിക്ക്,…ടിക്
yes it is, can hear according to the rhythm of music. അതൊരു പാട്ടിന്റെ താളതിനോത്താണ് കേള്‍ക്കുന്നതാണ്. പതുക്കെ പതുക്കെ ആ താളത്തിനു അകമ്പടിയായി ഒരു കൊച്ചു പെണ്‍കുട്ടിയുടെ പാട്ടും കേട്ട് തുടങ്ങി. മലയാളം പാട്ടാണ് പാടുന്നതെങ്കിലും അത് പാടുന്നത് മലയാളി കുട്ടിയല്ല എന്ന് അവളുടെ പദപ്രയോഗങ്ങളില്‍ നിന്നും മനസ്സിലായി. ആ പാട്ടുക്കാരി പെണ്‍കുട്ടി അയാള്‍ ഇരിക്കുന്ന ബോഗിയിലേക്ക് പ്രവേശിച്ചു. അവള് ആ ബോഗിയില്‍ കടന്നതും ഇടതു കൈവിരലുകളില്‍ രണ്ടു മരക്കട്ടകള് പ്രത്യേക രീതിയില്‍ പിടിച്ചു താളമിട്ടുകൊണ്ട് മറ്റൊരു മലയാളം പാട്ട് നല്ല ഈണത്തില്‍ പാടാന്‍ ആരംഭിച്ചു.
“എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുക്കാരാ…” അയാള്‍ ആ കുട്ടിയെ അടിമുടിയോന്നു നോക്കി. എണ്ണമയമില്ലാതെ പാറികളിക്കുന്ന മുടിയിഴകളും, എന്തൊക്കെയോ പ്രതീക്ഷിക്കുന്ന പോലുള്ള വിടര്‍ന്ന കണ്ണുകളും അതിനേക്കാള്‍ മധുരമായ ശബ്ദവും… എല്ലാം കൊണ്ടും ആരും അവളെ പെട്ടന്ന് ശ്രദ്ധിക്കും.
തെലുങ്കത്തി പെണ്‍കൊച്ചാണ്, ഏകദേശം 12 വയസ്സ് പ്രായം വരും. മുഷിഞ്ഞ വസ്ത്രത്തിനിടയിലും വയസ്സറിയിക്കാന്‍ വെമ്പുന്ന അവളുടെ ശരീരത്തിന്റെ വളര്‍ച്ച അയാള്‍ ശ്രദ്ധിച്ചു. അവള് ഒരു നാടോടി ബാലികയല്ലായിരുന്നെങ്കില്…
പാട്ട് പാടുന്നതിനിടയില്‍ അവള് അയാള്‍ക്ക് നേരെ കൈനീട്ടി, തന്റെ നേരെ കൈനീട്ടിയ അവളുടെ വിവരമില്ലായ്മയെ ഓര്‍ത്തു അയാള്‍ ഉള്ളില്‍ ചിരിച്ചു…poor girl…ഞാന്‍ ഒരാള്‍ വിചാരിച്ചാല്‍ ഇവളുടെ എന്നന്നെക്കുമുള്ള പട്ടിണി മാറ്റാന്‍ കഴിയുമോ. അവളുടെ യാചനയുടെ മുഖം അയാള്‍ അത് കാണാത്ത ഭാവത്തിലിരുന്നു അല്ലെങ്കില്‍ തന്നെ നാണയത്തുട്ടു കൊടുത്തു താനായിട്ടവളുടെ പാട്ടിന്റെ താളം തെറ്റിക്കേണ്ട..അയാള്‍ ഇരിക്കുന്നിടത്ത് തന്നെ ഒന്നുകൂടി ഞെളിഞ്ഞിരുന്നു.
എന്നാല്‍ അവളുടെ മുഖം, അല്ലെങ്കില്‍ ആ നോട്ടം തനിക്ക് എവിടെയോ പരിചയമുള്ള പോലെ തോന്നി….ഒരുപക്ഷെ അവളുടെ കൌതുകം നിറഞ്ഞ വിടര്‍ന്ന കണ്ണുകളുടെ പ്രത്യേകതയാവാം.. അവള് അയാളെ തറപ്പിച്ചു ഒന്ന് നോക്കി മുഖം വെട്ടിച്ചു കൊണ്ട് അടുത്ത ആളുകളുടെ അടുത്തേക്ക് നീങ്ങി.
അവരില്‍ ചിലര്‍ അവള്‍ക്കു നാണയത്തുട്ടുകള്‍ കൊടുക്കുന്നുണ്ടായിരുന്നു. എന്നാല്‍ ചിലര്‍ അവളുടെ ശരീരത്തെയാണ് ശ്രദ്ധിക്കുന്നത്. Oh leave it.. its none of my business. ഇന്നോ നാളെയോ ഇവള് മറ്റൊരു അതിദിയായി മാറി ഒന്നോ രണ്ടോ ദിവസത്തെ പത്രങ്ങളില്‍ വാര്‍ത്തയായി എന്നന്നേക്കുമായി ഇല്ലാതാകും.
“പാഴ്ജന്മങ്ങള്”,”… Her life is going to ruin by someone else. ആരുടെയോക്കെയോ കൈ കൊണ്ട് നശിപ്പിക്കപ്പെടാന്‍ പോകുന്ന ഒരുവള്‍.,. അയാള്‍ അവളെ ഒരു പുച്ഛഭാവത്തോടെ നോക്കി പിറുപിറു ത്തു. അവള് അയാള്‍ ഇരുന്നിരുന്ന ബോഗിയില്‍ നിന്നും അടുത്ത ബോഗിയിലെക്ക് കടന്നു. അപ്പോഴും അവള് പാട്ടിനൊത്ത് താളമിട്ടിരുന്ന മരക്കട്ടകളുടെ ടിക്ക് ടിക്ക് ശബ്ദം കേള്‍ക്കാമായിരുന്നു.
ട്രെയിന്‍ ഇപ്പോള്‍ ഏതോ ഒരു സ്റ്റേഷനില്‍ എത്തിയിരിക്കുന്നു. ട്രെയിനില്‍ ഉണ്ടായിരുന്ന യാത്രക്കാരില്‍ പലരും ഇറങ്ങുകയും, പുറത്തു നിന്നും പുതുതായി പലരും കയറുകയും ചെയ്തു. ട്രെയിനില്‍ നിന്നും ഇറങ്ങുന്നവരെയും ട്രെയിനില്‍ കയറുന്നവരെയും അയാള്‍ മനസ്സ് കൊണ്ട് ശപിച്ചു. bloody fellows…രണ്ടു മിനുറ്റ് നേരത്തെ കാത്തുനില്പ്പിന് ശേഷം ട്രെയിന്‍ പതുക്കെ നീങ്ങി തുടങ്ങുകയാണ്.
അയാള്‍ ഇരുന്ന ഇരുപ്പിലിരുന്നു കൊണ്ടുത്തന്നെ പുറത്തെക്കൊന്നു നോക്കി. അപ്പുറത്തെ പ്ലാറ്റ് ഫോമില്‍ തിരുവനന്തപുരത്തു നിന്നും ഹൈദരാബാദ് വരെ പോകുന്ന ട്രെയിനും പോകാന്നുള്ള ഊഴം കാത്തു കിടക്കുന്നു. പെട്ടന്നാണ് അയാള്‍ അവരെ കണ്ടത്. നേരത്തെ തന്റെ ട്രെയിനില്‍ പാട്ട് പാടിയിരുന്ന ആ പെണ്‍കുട്ടി ഒരു സ്ത്രീയുടെ കൈപിടിച്ച് ആ ട്രെയിനിലേക്ക് ബദ്ധപ്പെട്ടു കയറുന്നു. അത് അവളുടെ അമ്മയയിരിക്കുമോ..അവളെ കാത്ത് ഈ സ്റ്റേഷനില്‍ നിന്നിരുന്നതാകും…ഇനീ ആ ട്രെയിനില്‍ ആകും പാട്ടും ഭിക്ഷാടനവും. പെട്ടന്നാണ് ആ സ്ത്രീയുടെ കാലിലെ വെള്ളി കൊലുസുകള്‍ ഉള്ള പാദസ്വരം അയാള്‍ കണ്ടത്. ഉടന്‍ അയാള്‍ അവളുടെ മുഖത്തേക്ക് ശ്രദ്ധിച്ചു നോക്കി..Oh my God she is the one. താനന്നു അവള്‍ക്കു സമ്മാനിച്ച അതെ പാദസ്വരങ്ങള്‍ ഇപ്പോഴും അവള് കാലില്‍ സൂക്ഷിക്കുന്നല്ലോ. പെട്ടന്നുണ്ടായ ഷോക്കില്‍ അയാളുടെ ഹൃദയമിടിപ്പിനു തീവണ്ടിയെഞ്ചിനെക്കാള് ശബ്ദമുണ്ടെന്നു തോന്നി. ഒരു നിമിഷം അയാളുടെ മനസ്സ് ഭൂതകാലത്തെക്ക് പോയി.
ജോലി സംബന്ധമായി താന്‍ ഹൈദരാബാദില്‍ ആയിരുന്നപ്പോള്‍ തന്റെ എല്ലാമെല്ലാമായിരുന്ന വൈഷ്ണവി… ഇത്രയും കാലം താന്‍ തേടി നടന്നിരുന്നവള്‍.,..Yes, I was looking for her. സാഹചര്യം തങ്ങളെ വേര്പ്പെടുത്തിയില്ലയിരുന്നെങ്
So that poor girl,…Is she my daughter…അതെ,. അവള് തന്റെ മകള്‍ തന്നെ. വെറുതെയിരുന്നില്ല അവളു
കഥാകൃത്തിന്റെ യഥാർത്ഥ പേര് സണ്ണി സ്മൈൽ – basicsss111