വശ്യ മനോഹരമാണ് മൂക്കുന്നിമലയിലെ തേരാളി ഹൗസ്. വീടിട്നെ മട്ടുപ്പാവിൽ നിന്നാൽ തിരുവനന്തപുറം നഗരം കാണാം.
പഴയ ശില്പ ചാതുരി തുളുമ്പിയ വാതിലുകളും നടുത്തളവും കൊണ്ട് ഹൃദ്യമായ വീട്.
റബ്ബർ തോട്ടത്തിനരികെയുള്ള ചെറിയ വീട്ടിലായിരുന്നു സോളി ഇടമറുകിന്റെ താമസം.അയൽ വീട്ടിൽ നിന്നും ചിലപ്പോൾ ആരെങ്കിലും വരും. സന്ദർശകർ വന്നാൽ, വിരുന്നു നല്കണമെന്നു നിർബന്ധം.
ഒറ്റയ്ക്കുള്ള പാചകം.ഫോണിൽ പരിചയക്കാരോട് ഒരു സൗഹൃദം പുതുക്കൽ. പിന്നെ, യുക്തിവാദി സംഘം പരിപാടികൾ .മിശ്ര വിവാഹ സംഘം പരിപാടികൾക്കുള്ള യാത്രകൾ.കാൻഫെഡ് യോഗങ്ങൾ. സോളി ഇടമറുക് സജീവമായിരുന്നു.
ആസ്മയുടെ കാഠിന്യമാണ് സ്വന്തം താവളമായ ദൽഹി വിട്ടു മൂക്കുന്നിമലയിലേക്കെത്താൻ പ്രേരിപ്പിച്ചത്.പിന്നെ വർഷങ്ങളോളം ഇവിടെയായി ജീവിതം.
സോളിയുടെ മനക്കരുത്ത് സംഘടനാ തലത്തിൽ നേതൃ പദവിയിലെക്കുയർത്തി. വ്യാജ വാറ്റു മാഫിയയൊടും ക്വാറി മാഫിയയോടുമൊക്കെ കൊമ്പ് കോർക്കാൻ സോളി ഇടമറുക് മടിച്ചിരുന്നില്ല.
കരുത്തുറ്റ ഒരു സ്ത്രീയായിരുന്നു,അവർ. അടുപ്പമുള്ളവർക്കെല്ലാം സ്നേഹനിധിയായ ആതിഥേയയായിരുന്നു.
.സ്വന്തം ലേഖകൻ .