വൃദ്ധയായ അമ്മയ്ക്ക്,
ആസ്തമയുടെ ആശ്വാസ മരുന്നാണീ ഡ്രാഫ്റ്റ് .
പിള്ളവാതം പിടിച്ച മകന്,
ക്രീമുള്ള ബിസ്ക്കേറ്റിന്റെ പ്രതീക്ഷയാണീ ഡ്രാഫ്റ്റ് .
കഞ്ഞിയും കാമവും പുകയുന്ന കുടിലില്‍
കണ്ണീരില്‍ മോഹങ്ങളെ മുക്കി കൊന്നവള്‍ക്ക്
മോഹം നനയ്ക്കുന്ന ഒരുതുള്ളി നിനവാണീ ഡ്രാഫ്റ്റ്
വിയര്‍പ്പു മണക്കുന്ന നരച്ച കുപ്പായത്തിനുള്ളില്‍
വെയില് കരിയിച്ചുണക്കിയ പ്രവാസികള്‍ .
സ്വപ്നങ്ങള്‍ കടിച്ചു തൂങ്ങിയ കണ്തടങ്ങൾ.
നരക യാതനയുടെ നിഴല്‍ കൂത്തുകളാ ടുന്ന കൃഷ്ണമണികൾ.
തുകല്‍ ചീന്തിയ പഴയ പേഴ്സ്സിനുള്ളിലെ
ചുരുണ്ട ദിര്‍ഹങ്ങള്‍ എണ്ണിയൊതുക്കി
ഡ്രാഫ്റ്റ് അയയ്ക്കാനായി എക്സ്ചെയ്ജില് കാത്തു നില്ക്കുന്നവര്.
കാലുറകളുടെ ദുര്‍ഗന്ധം വമിയ്ക്കുന്ന കുടുസ്സു മുറിയില്‍ ,
സ്വപ്നം ഈറനാക്കിയ അടി വസ്ത്രങ്ങള്‍ക്കിടയില്‍
പെറ്റുപെരുകുന്ന മൂട്ടകള്‍ക്ക് അത്താഴം ദാനം ചെയ്യുന്നവർ.
കുടവയറും ,കൊളോസ്ട്രോളും,കഷണ്ടിയും, കുബ്ബൂസും ,
ക്രെഡിറ്റ് കാര്‍ഡിന്റെ ആശ്വാസ്സകെണിയില്
ജീവിതം ഹോമിച്ചവര്‍.
ഉറക്കമില്ലാത്ത രാത്രിയിലെ
അസ്വസ്ഥമായ ചെന്നികുത്തില്
പേപട്ടിയുടെ കിതപ്പായി ഇണചേരുന്നവർ .
വരണ്ട കുബ്ബൂസ്സിനടിയിലെ ചിക്കന്ച്ചുക്കയില്
തുറിച്ചു നോക്കുന്നു വൃദ്ധയായ കോഴിയുടെ തണുത്ത
ശവം കടിച്ചു വലിയ്ക്കുന്നവർ.
ഇരുട്ട് പുതച്ച ലാസ്യതെരുവുകളില്
ഒളിഞ്ഞു നില്ക്കുന്ന നിശാസുന്ദരിമാരെ തേടി അലയുന്നവർ,
പുകയില മണമുള്ള മദ്യഷാപ്പിലെ മങ്ങിയ വെളിച്ചത്തില്‍
അര്‍ദ്ധ നഗ്നരായ നര്‍ത്തകിമാരിൽ
പടര്‍ന്നു കയറുന്ന ആര്‍ത്തിയുള്ള കാമ സര്പ്പങ്ങളായവർ .
പിറന്ന മണ്ണും നടന്ന നാടും നിഷേധിച്ചവർ.
ചങ്ങല കണ്ണികളിൽ നിന്ന് കൈയ്യുയർത്തി കേഴുന്ന അടിമകൾ.
വിളിയ്ക്കാനൊരു മുദ്രാവാക്ക്യം പോലുമില്ലാത്ത ചൂഷിതർ.
……….. ………………… …………..
വായിക്കുകയും അഭിപ്രായം പങ്കുവയ്ക്കുകയും ചെയ്യണമെന്നപേക്ഷിക്കുന്നു.-ചീഫ് എഡിറ്റർ