മലയാളത്തിൽ പുറത്തിറങ്ങുകയും 2014 ലെ വായനാഭിരുചികളെ ത്രസിപ്പിക്കുകയും ചെയ്ത മികച്ച 10 പുസ്തകങ്ങളെ കേരളന്യൂസ്ടൈം ഡോട്ട് കോം വായനക്കാർതിരഞ്ഞെടുത്തു . ഏറ്റവും മികച്ച പുസ്തകം വി.ജെ.ജെയിംസിന്റെ നിരീശ്വരനാണ് . മെയിലായും എഫ്ബി സന്ദേശമായും ലഭിച്ച നാമനിർ ദ്ദേ ശ ങ്ങൾ ഏറെക്കുറെ ഒരേ പുസ്തകങ്ങ ളാ ണ് സൂചിപ്പിച്ചിരുന്നത്. കൃതിയുടെ വൈകാരികവും ചിന്താപരവുമായ സാന്നിദ്ധ്യമാണ് തിരഞ്ഞെടുപ്പിന് മാനദ ണ്ഡമാക്കിയത്. ഈ കൃതികൾ തുടർന്നും മലയാളിയുടെ ബൗദ്ധിക ചോദനയെ ഉണർത്തുക തന്നെ ചെയ്യും
. 1.വി.ജെ ജെയിംസ് -നിരീശ്വരൻ (നോവൽ )
2.രവിചന്ദ്രൻ -ബുദ്ധനെ എറിഞ്ഞ കല്ല് (ലേഖനങ്ങൾ)
3.അമൽ പിരപ്പൻകോട് -കൽഹണൻ (നോവൽ)
4.പ്രമോദ് രാമൻ -ദൃഷ്ടിച്ചാവേർ (കഥകൾ )
5. പി.വി.ഷാജികുമാർ -ഉള്ളാൾ (കഥകൾ )
6.ബെന്യാമിൻ – അൽ അറേബ്യൻ നോവൽ ഫാക്ടറി മുല്ലപ്പൂ നിറമുള്ള പകലുകൾ (നോവൽ )
7.സുനിൽ.പി.ഇളയിടം -അനുഭൂതികളുടെ ചരിത്ര പഠനം (പഠനം)
8.റഫീക്ക് അഹമ്മദ് -റഫീക്ക് അഹമ്മദിന്റെ കവിതകൾ (കവിത)
9.ഇ.സന്തോഷ്കുമാർ – ചിദംബര രഹസ്യം (നോവലുകൾ)
10.പ്രഭാവർമ്മ – സന്ദേഹിയുടെ ഏകാന്ത യാത്ര (കഥകൾ )
(വായനക്കാരുടെ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു -എഡിറ്റർ)