സാധാരണക്കാരുടെ ആക്ടിവിസ്റ്റ് പാർട്ടി ആപ് ദൽഹിയിൽ അധികാരമേറ്റു. രാം ലീല മൈദാനിയിലെ നിറഞ്ഞു കവിഞ്ഞ പുരുഷാരത്തെ മുൻ നിർത്തി ദൽഹിയിലെ എട്ടാമത്തെ മുഖ്യമന്ത്രിയായി അരവിന്ദ് കേജരിവാൾ സ്ഥാനമേല്ക്കുമ്പോൾ ചരിത്രം ആവർത്തിക്കുകയാണ്. അരാജകവാദിയെന്നു പഴി കേട്ട കേജരിവാൾ അഴിമതിക്കെതിരെ തന്റെ യുദ്ധം തുടരുമെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കുന്നു.
അഹങ്കരിക്കരുത്
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആപ് ഡൽഹിയിൽ 28 സീറ്റു കളാണ് നേടിയത്. ഞങ്ങൾ അഹങ്കരിക്കുകയും ചെയ്തു. അതിന്റെ ഫലവും കിട്ടി, ജനത്തെ നോക്കി കേജരിവാൾ പറഞ്ഞു.മനീഷ് സിസോദിയ, ഗോപാൽ റായി, ജിതേന്ദ ടോമർ,സന്ദീപ് കുമാർ,സത്യേന്ദ്ര ജെയിൻ,അസീം അഹമ്മദ് ഖാൻ എന്നിവരാണ് മറ്റു മന്ത്രിമാര്‍.
ആശങ്ക
ആപ് അധികാരത്തിലിരുന്നപ്പോൾ പ്രഖ്യാപിച്ച അന്വേഷങ്ങൾ തുടരുമെന്ന് വ്യക്തമായിട്ടുണ്ട്. ഇതു വൻകിട വൈദ്യുത കമ്പനികളെയും ചില നേതാക്കളെ തന്നെയും ആശങ്കയിലാക്കിയിട്ടുണ്ട്.
രാം ലീല മൈദാനതു നടന്ന ചടങ്ങിൽ ലെഫ്.ഗവ. നജീബ് സിംഗ് സത്യവാചകം ചൊല്ലിക്കൊടുത്തു.ഇനി, ദൽഹി കാണാനിരിക്കുന്നത് മാറ്റത്തിന്റെ നാളുകളാണെന്ന് ആപ് സൂചന നല്‍കുന്നുണ്ട്.
.സ്റ്റാഫ് റിപ്പോർട്ടർ .