ആദിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും അവരെ ജീവനു തുല്യം സ്നേഹിക്കുകയും ചെയ്ത യുവ ഡോക്ടർ പി.സി.ഷാനവാസ് അന്തരിച്ചു. 36 വയസ്സായിരുന്നു.രക്ത സമ്മർദ്ദം കുറഞ്ഞതിനെ തുടർന്നായിരുന്നു മരണം. പിതാവിനോപ്പം വാഹനത്തിൽ സഞ്ചരിക്കവേയാണ് മരണം സംഭവിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മലപ്പുറത്തെ കിഴക്കൻ കുടിയേറ്റ ജില്ലകളിലെ ആരോഗ്യ പ്രവർത്തനങ്ങളിൽ ഷാനവാസ് സജീവ സാന്നിധ്യമായിരുന്നു.ആദിവാസി ഊരുകളിൽ അവരുടെ ആധി വ്യാധികളന്വേഷിച്ചു എത്തിയിരുന്ന ഷാനവാസിനെ അടുത്തിടെ അധികൃതർ സ്ഥലം മാറ്റാനൊരുങ്ങിയതായി പറയുന്നു. ഇതിൽ ഏറെ മനോവേദന അനുഭവിച്ചിരുന്നതായി സുഹൃത്തുക്കൾ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ വ്യക്തമാക്കുന്നു. നവ മാധ്യമങ്ങൾ ഷാനവാസിന്റെ പ്രവർത്തനങ്ങളെ നിരുപാധികം പിന്തുണച്ചിരുന്നു. ഷാനവാസിന്റെ മരണ വാർത്ത പുറത്തു വന്നതോടെ ഫേസ്ബുക്കിൽ അനുശോചന സന്ദേശങ്ങ ളുടെ പ്രവാഹമായിരുന്നു.
പി.മുഹമ്മദ് ഹാജിയുടെയും ജമീല ഹജ്ജുമ്മയുടെയും മകനാണ് ഷാനവാസ്.
.സ്റ്റാഫ് റിപ്പോർട്ടർ.