കുഴപ്പങ്ങളെ നാട്ടു നടപ്പായി കാണുന്ന ശീലമുണ്ട്. അത്തരം ശീലം, എല്ലാ കുഴപ്പങ്ങളെയും നിസ്സാരമാക്കുകയും,ഗുണത്തെ പാർവ്വതീകരിക്കുകയും ചെയ്യുന്നു.അഴിമതി അത്തരമൊരു കുഴപ്പമാണ്. വലിയ കാര്യങ്ങൾക്കായി പുറപ്പെടുന്നവരോട് ഇത്തരം ‘കുഴപ്പങ്ങൾ’ക്കായി ചില്ലറ കരുതണമെന്നും പ്രത്യയ ശാസ്ത്ര പ്രതിസന്ധി തടസ്സമാകരുതെന്നും(പ്രായോഗിക)ഗുരുസ്ഥാനീയർ പറയും. ഇത്തരം നവകാല പ്രതിസന്ധിയിലാണ്,ന്യൂ ജനറേഷൻ പാർട്ടി യായ ആപ്പിന്റെ വരവ്. ചില്ലറ കുഴപ്പങ്ങളുള്ളതു കൊണ്ടാകാം മലയാളികൾ ‘കുഴപ്പങ്ങ’ളെയും ആപ്പിനെയും തള്ളിപ്പറയാത്തത്.
കേരളത്തിന്റെ പ്രശ്നങ്ങൾ
സമകാലിക രാഷ്ട്രീയ കാലാവസ്ഥയെ പിടിച്ചു കുലുക്കിയ ബാർ കോഴ വിവാദം, ആപ്പിന്റെ ദൽഹി വിജയ ത്തെ മുൻ നിർത്തി പുന:പരിശോധി ക്കേണ്ടതുണ്ട്.കോഴ ആരോപണത്തിലെ നിജസ്ഥിതിയെ കുറിച്ചുള്ള അന്വേഷണം ഏതു ഘട്ടത്തിലെ ത്തി യെന്നു വ്യക്തമല്ല. ബിജു രമേശാ കട്ടെ ആരോപണത്തിൽ ഉറച്ചു നില്ക്കുകയും ചെയ്യുന്നു. തന്റെ മേൽ ശക്ത മായ സമ്മർദ്ദ മുണ്ടെന്നു, കഴിഞ്ഞ ദിവസം ഇന്ത്യാവിഷൻ ചാനലിൽ ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ഫോണ് സംഭാഷണങ്ങളുടെ ടേപ്പ് പുറത്തുവിട്ടതിലൂടെ ബിജു രമേശ് കൂടുതൽ സ്വീകാര്യനാവുകയും ചെയ്തു.പൊതു സമൂഹത്തിലും മാധ്യമങ്ങളിലും വന്ന ആരോപണങ്ങ ളോ നിയമ നടപടികളോ കൊണ്ട്, അഴിമതി തുടച്ചു നീക്കാനാകുമെന്ന് ഏറെപ്പേരും കരുതുന്നില്ല.
എൻ.ജി.ഒ അനുഭവങ്ങൾ
അഴിമതിയ്ക്കെതിരെ ടോൾ ഫ്രീ നമ്പറും തെളിവുകളും ചോദിച്ചു കൊണ്ടുള്ള കേജരിവാളിന്റെ നീക്കം. ഇന്ത്യയിൽ തന്നെ ആദ്യമാണ്. യുവജനങ്ങൾ കറ പുരണ്ട വ്യവസ്ഥയ്ക്കെതിരെ യാണെന്ന് മനസ്സിലാക്കാൻ, മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ മിനക്കെട്ടിലെന്നു കരുതണം. അവിടെ, എൻ.ജി.ഓ അനുഭവങ്ങളുള്ള കേജരിവാൾ, യഥാർത്ഥ ദാൽഹിക്കാരന്റെ ജീവിതാവ ശ്യങ്ങളെ രാഷ്ട്രീയമായി നിവർത്തിച്ചു കൊടുക്കാൻ ശ്രമിച്ചത്.
സി.പി.എമ്മിന്റെ പിന്തുണ
ആപ്പിന്റെ നവധാരാ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നുവെന്ന് സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കിയിരുന്നു. ഭാവിയിൽ ഇടതു പക്ഷത്തിന്റെ ഘടക കക്ഷികളിലൊന്നായി മാറാനുള്ള സാധ്യത ഇതു തുറന്നു വയ്ക്കുന്നുണ്ട്. എന്നാൽ ബദൽ ദേശീയ പാർട്ടി ചിന്തകൾ കൊണ്ടു നടക്കുന്ന ആപ്പിനു ഇതു സ്വീകാര്യമാകുമോയെന്നു കണ്ടറിയണം.ജനങ്ങളുടെ വൈദ്യുതി, വെള്ളം, സ്വൈര്യ സഞ്ചാരം തുടങ്ങി അടിസ്ഥാന ആവശ്യങ്ങളെ കാലങ്ങളായി ഡൽഹിയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. അതാണ് ‘വി.ഐ.പി കൾച്ചർ’ ഇല്ലാതാക്കുമെന്ന് ആപ്പ് വാഗ്ദാനം ചെയ്തത്. തിരുവനന്തപുരത്ത് ദേശീയ കായിക മേളയ്ക്ക് വന്ന ദൽഹി താരങ്ങളിൽ പലരും ഇതു സമ്മതിക്കുന്നു. ഉപരി വർഗ്ഗത്തോടൊപ്പം അടിസ്ഥാന വർഗ്ഗവും വോട്ട് ചെയ്യാറുണ്ടെന്നു പലരും വിസ്മരിച്ചു.
സ്ത്രീ സാന്നിധ്യമില്ല
മന്ത്രി സഭയിൽ സ്ത്രീ സാന്നിദ്ധ്യമില്ലെന്നു നവ മാധ്യമങ്ങളിലൂടെ പലരും വിമർശിക്കുന്നുണ്ട്. അക്കാര്യത്തിൽ ആപ്പ് വൈകാതെ തീരുമാനമെടുത്തേക്കുമെന്ന് ഡൽഹിയിലെ ചില മാധ്യമ പ്രവർത്തകർ വിശദീകരിക്കുന്നു.
ബി.ജെ.പി.യ്ക്കും ചെയ്യാനുണ്ട്
അഴിമതി തുടച്ചു നീക്കുമെന്ന് പ്രഖ്യാപിച്ച ആപ്പിനു മുന്നിൽ ബി.ജെ.പിക്കും ശുദ്ധീകരണ പ്രക്രിയക്കായി ചിലത് ചെയ്യേണ്ടി വരും. സ്വിസ് ബാങ്ക് നിക്ഷേപങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ വന്ന സാഹചര്യത്തിൽ നടപടികളെടുക്കാതെ മാറി നില്ക്കുന്നത് നരേന്ദ മോദിയ്ക്കും ഒരു പ്രതിച്ഛായ നഷ്ടമായിരിക്കും.
മികച്ച സ്വപ്നങ്ങൾ
നാടിനെ ഗ്രസിച്ചിരിക്കുന്ന ഒരു കുഴപ്പത്തെ വരുതിയിലാക്കാൻ ശ്രമിക്കുകയും അസാദ്ധ്യമെന്നു തോന്നുന്നവയെ സാധ്യമാക്കുകയും ചെയ്യുന്നത് മികച്ച സ്വപ്നങ്ങൾ ഉള്ളതു കൊണ്ടാണ്. വമ്പൻ പാർട്ടികൾ കടപുഴകുകയും നവധാരകൾ പ്രത്യക്ഷത്തിൽ നായകരാവുകയും ചെയ്യുന്നത് ഇനിയൊരു തുടർച്ചയാകാൻ സാധ്യതയുണ്ട്. പുതു തലമുറ നന്നായി രാഷ്ട്രീയം പഠിക്കുകയും അനുയോജ്യ തീരുമാനങ്ങളിൽ എത്തുകയും ചെയ്തിരിക്കുന്നു.
.ആദർശ് അഞ്ചൽ.
മാന്യ വായനക്കാരുടെ പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നു. താഴെ കാണുന്ന ലീവ് എ റിപ്ലേയിൽ മലയാളത്തിൽ ടൈപ്പ് ചെയ്യാനാകും.