നവാഗതരായ കവികളുടെ രചനകൾ പുസ്തകമാക്കാനുള്ള ശ്രമങ്ങൾക്ക് കേരളന്യൂസ്ടൈം തുടക്കമിടുന്നു. എഴുത്തിന്റെ മുഖ്യധാരയിലേക്ക് കവികളെയും കവിതകളെയും അവതരിപ്പിക്കാനാണ് ശ്രമം. കവിതയ്ക്ക് തീം നിശ്ചയിച്ചിട്ടില്ല, പ്രായ നിബന്ധനയുമില്ല. കവിയുടെ ഒരു കവിതയാണ് കൃതിയിൽ ഉൾപ്പെടുത്തുക. പരിഗണനയ്ക്കായി ഒരാൾക്ക് മൂന്നു കവിതകൾ വരെ അയയ്ക്കാം.
മെയിലായോ കവിത സ്കാൻ ചെയ്ത് അറ്റാച്ച്മെന്റായൊ അയയ്ക്കാം. ബ്ലോഗിലും ഫേസ്ബുക്കിലും പ്രസിദ്ധീകരിച്ചവയും നല്കാവുന്നതാണ്. കേരളന്യൂസ്ടൈം ഡോട്ട് കോമിൽ രചനകൾ അയയ്ക്കൂ എന്ന ലിങ്കിൽ സബ്ജക്റ്റ്- കൃതി എന്നു കാണിച്ചും രചന അയയ്ക്കാവുന്നതാണ്.
തിരഞ്ഞെടുക്കപ്പെടുന്നവരെ മെയിൽ ആയും ഫോണ് വഴിയും അറിയിക്കും. മികച്ച മൂന്നു കവിതകൾക്ക് സമ്മാനവുമുണ്ട്. സുഹൃത്തുക്കൾ കവിതകൾ ഉടനെ അയയ്ക്കുമല്ലോ.രചനയ്ക്കൊപ്പം തപാൽ വിലാസവും ഫോണ് നമ്പറും ചേർക്കണം. മികച്ച എല്ലാ കവിതകളും ഉൾപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. മൾടി കളർ കവറിൽ മികച്ച പ്രസാധനമാകും വിധമാണ് കൃതി പുറത്തിറങ്ങുക.
മെയിൽ : keralanewstime.com@gmail.com