ദൈവ സങ്കല്പത്തെ നിരാകരിക്കുക എന്നത് യുക്തി വേണ്ട പ്രതിയാണ്. യുക്തി മറ്റെല്ലാ കാര്യങ്ങളിലും പ്രവര്‍ത്തിക്കുകയും ദൈവം എന്ന കണ്ണിയിലെത്തുമ്പോള്‍ നില
യ്ക്കുകയും ചെയ്യുന്നു. പ്രമുഖ പണ്ഡിതരിലും, ശാസ്ത്രജ്ഞരിലും കാണുന്ന പ്രവണത ഈ അനുമാനനത്തെ സാധൂകരിക്കുന്നു.
മലയാളത്തിലെ യുക്തി വിചാരത്തെ ഇളക്കി മറിച്ച ഒട്ടേറെപ്പേരുണ്ട്. ശ്രീ നാരായണ ഗുരു, സി. കേശവന്, കൂറ്റിപ്പുഴ കൃഷ്ണപിള്ള, എ.ടി. കോവൂര്‍, ഇടമറുക് പവനന്, സനല്‍ ഇടമുറക് അങ്ങനെ.
അന്ധവിശ്വാസ നര്മ്മാര്ജ്ജനനം എന്ന ആശയത്തെ കേന്ദ്രമാക്കിയ യുക്തിവാദത്തെ. ഇപ്പോള്‍ ദൈവ ചര്‍ച്ചക്കായി ഇണക്കുമ്പോള്‍ കണ്ണി ചേര്‍ക്കുന്നത് ഭീതിക ശാസ്ത്രമാണ്. ഇത്തരമൊരു ബൌദ്ധിക ചര്‍ച്ചയ്ക്കു വഴിമരുന്നിടുന്ന പുസ്തകമാണ്, നനാസ്തികനനായ ദൈവം എന്ന കൃതി.
റിച്ചാര്‍ഡ് ഡോക്കില്സിന്റെ ദൈവവിഭ്രാന്തിയെ വിശദമായി സംവദിക്കുമ്പോള്‍ രവിചന്ദ്രന്‍. സിയുടെ ശ്രദ്ധേയമായ കൃതി വായനക്കാരനനു, ചിന്തോദ്ദീപകമാകുന്നു.
ലളിതമായ വായനയിലൂടെ, ബൌദ്ധികവും സര്ഗ്ഗസൌന്ദര്യപരവുമായ ഒരു ചര്‍ച്ചയിലേക്ക് രവിചന്ദ്രന്‍ വായനക്കാരനെന കൂട്ടിക്കൊണ്ടു പോകുന്നു. നിരീശ്വരവാദികളും, മതവിശ്വാസികളും സ്വത്വം നിലനനിര്ത്തുന്നതിന് പൊതുവായി പുലര്‍ത്തുന്ന രീതികളെ എഴുത്തുകാരന് കര്മ്മതയോടെ വ്യാഖ്യാനിക്കുന്നുണ്ട്.
ഡോക്കില്സിന്റെ ചിന്തകളിലൂടെ സമകാലിക യുക്തിവിചാര പണ്ഡിതരുടെ നിരീക്ഷനനങ്ങളെ, പുതിയൊരു കാഴ്ചയില്‍ രവിചന്ദ്രന്‍ അവതരിപ്പിക്കുന്നുണ്ട്. പ്രപഞ്ച സൃഷ്ടാവിനെ കുറിച്ചുള്ള ഇല്യൂഷന്‍സ്, പരിണാമവാദത്തിന്റെ സാംഗത്യം, ലോകമതങ്ങളുടെ ഭിന്നിപ്പും യോജിപ്പും തുടങ്ങി ചര്‍ച്ചയുടെ ഗൌരവവും ഉയരുന്നത് വായനക്കാരനെന ലഹരി പിടിപ്പിക്കും.
ബൌദ്ധികമായ നല്ലൊരു വിചാരമാണ്, നാസ്തികനനായ ദൈവം എന്ന കൃതി. പുതിയ കാലഘട്ടത്തിന്റെ യുക്തിവിചാരം ഇവിടെ തുടങ്ങുന്നു.
നാസ്തികനനായ ദൈവം
രവിചന്ദ്രന്‍. സി
225.00, ഡി.സി