സുകുമാര്‍ അഴിക്കോടിന്റെ പ്രണയത്തിനു നീണ്ട കാലത്തിന്റെ കാത്തിരിപ്പുണ്ട്. പ്രൊഫ .വിലസിനിക്കും . മാധ്യമ ങ്ങളുടെ വാര്‍ത്താ വിരുന്നിനും ബിനോയ് വിശ്വം മാതൃഭൂമിയിലെഴുതിയ ടീച്ചര്‍ക്കുള്ള നല്ല വാക്കുകള്‍ക്കും പകരമായി -ഒരു ജീവിതത്തെയാണ് അവര്‍ മാറ്റിവച്ചത്. വിവാഹം കഴിഞ്ഞു മൂന്നിന് വേര്‍പിരിയുന്ന പുത്തന്‍ തലമുറ അത്ഭുതപ്പെടുന്ന കാലം.
കുട്ടിക്കാലത്ത് ഈ പ്രണയ കഥ അച്ചാച്ച നില്‍നിന്നും കേള്‍ക്കുമ്പോള്‍, ഞാന്‍ അത്ഭുതപ്പെട്ടിരുന്നു. അന്ന് കേരള കൌമുദി പത്ര ത്തിലൂടെ പ്രസംഗ ങ്ങളില്‍ അഴീക്കോട് പറഞ്ഞ വാചകങ്ങള്‍ വായിച്ചിരുന്നു. ഏതൊരാളെയും വശീകരിക്കുന്ന ചിന്ത യുടെ ചാട്ടുളി യായിരുന്നു ആ വാക്കുകള്‍.
അഞ്ചലിലെ കോമളത്ത് വടക്കേതില്‍ തറവാട്ടിലെ കുടുംബങ്ങമാണ് ടീച്ചറും ഞാനും. ടീച്ചറുടെ അമ്മയും എന്റെ അച്ചാച്ചനും (അച്ഛന്റെ അച്ഛന്)ആങ്ങളയും പെങ്ങളും. ധാരാളം കണ്ടവും കൃഷിയും പോത്തന്മാരുമായി കഴിഞ്ഞിരുന്ന തറവാട്. പണ്ട്, ശ്രീനാരായണ ഗുരുവും കുമാരനാശാനും നാട് തോറും സഞ്ചരിച്ച വകയില്‍ ഞങ്ങളുടെ നാട്ടിലുമെത്തി. ആ നാട്ടു പ്രദേശം കണ്ടു , അദ്ദേഹമാണത്രേ കോമളം എന്ന് പേരിട്ടത്. അന്ന് തറവാട്ടില്‍ വന്നു, വിശ്രമിച്ച ശേഷമാണവര്‍ മടങ്ങിയതെന്ന് പഴമക്കാര്‍ പറയുമായിരുന്നു.
കണ്ടത്തിലെ കൃഷിയും പിന്നെടെപ്പോഴോക്കെയോ ഉണ്ടായ സിവില്‍ കേസുകളും സൃഷ്ട്ടിച്ച പ്രതിസന്ധി ക്കിടയിലുമാണ് ടീച്ചര്‍ പഠിച്ചത്. ടൌണിലെ പഠനമാകണം അവരുടെ ജീവിതത്തിനു കൂടുതല്‍ കരുത്തു നല്‍കിയത്. അഴിക്കോടിന്റെ വിവാഹാലോചന വീട്ടില്‍ അവതരിപ്പിച്ചതും, കുറെ ചര്‍ച്ചകള്‍ക്ക് ശേഷം സമ്മതിച്ചതും, മാഷ് ‘പെണ്ണ് കാണുവാന്‍’ കോമളത്ത് വന്നതുമൊക്കെ ഞാന്‍ കുട്ടിക്കാലത്ത് കേള്‍ക്കുന്ന കാര്യമായിരുന്നു. അക്കാര്യത്തില്‍ ലേശം അഭിമാനവും എന്നാല്‍ വലിയ നഷ്ടബോധവുമാണ് ഉണ്ടായിരുന്നത്. മാഷിന്റെ ബന്ധുവാകാനുള്ള അസുലഭമായ സൌഭാഗ്യ മാണ് നഷ്ട്ടമായി പ്പോയത്.
വീട്ടു ത്തര വാദിത്തങ്ങള്‍ മാത്രം തീര്‍ച്ചപ്പെടുത്തിയിരുന്ന പഴയ കുടുംബ സാഹചര്യങ്ങളില്‍ ടീച്ചര്‍ മുഴുകിയിരുന്നു .
അനുജത്തിമാരുടെ വിവാഹം നടത്തി. വീട് പുതുക്കിപ്പണിതു.അമ്മയെ ശു ശ്രു ഷി ച്ചു. ആങ്ങളമാരെ സഹായിച്ചു. ഇപ്പോള്‍, റിട്ടയറായി.
പുതുക്കി പ്പ ണിത തറവാട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്നു.
പ്രണയ നിരാസം ടീച്ചറില്‍ വിഷമമുണ്ടാക്കിയിരുന്നിരിക്കണം. ടീച്ചറുടെ ആത്മകഥക്ക് ഇപ്പോള്‍ പുനരെഴുത്താണ്. തിരക്കഥയില്‍ പ്രതിനായകന് നായകനാകുമ്പോള്‍, കഥയും കഥാഗതിയും മാറും.
പ്രണയവും വിഷാദവും വരും.
കൂടുതലെന്തെഴുതാന്‍, ഇനി എല്ലാം ടീച്ചറെഴുതും .
>.ആദര്‍ശ് അഞ്ചല്‍.
(സുകുമാര്‍ അഴിക്കോട് പ്രണയിച്ച വിലാസിനി ടീച്ചറുടെ ബന്ധു വാണ്, ആദര്‍ശ് അഞ്ചല്‍ . കേരളന്യൂസ്ടൈം.കോം എഡിറ്റര്‍ കൂടിയാണ്.)