സുകുമാര്‍ അഴീ ക്കോട് ഓര്‍മ്മയായി. പ്രസംഗവേദിയിലെ നീണ്ടു മെലിഞ്ഞ മൈക്കിനരുകില്‍ അത്രത്തോളം മെലിഞ്ഞിരുന്ന മാഷ് നീട്ടിയെറിഞ്ഞ കരങ്ങളും താളാത്മകമായ ഭാഷയും മലയാളിക്ക് മറക്കാനാകില്ല . സമകാലിക കേരളത്തിന്റെ ചോദനയെ സ്പന്ദിപ്പിച്ച മാഷിന്റെ വിയോഗവ്യധയ്ക്കൊപ്പം ഞങ്ങളും പങ്കു ചേരുന്നു.
പ്രസംഗത്തെ ഫിലോസോഫിക്കലായി ഉയര്‍ത്തുകയും രാഷ്ട്രീയമായി വായിക്കുകയും ചെയ്യുകയായിരുന്നു ഓരോ പ്രഭാഷണവും.അനിര്‍വ്വചനീയ പരമാനന്ദം മുട്ടി നിന്ന അന്തരീക്ഷങ്ങളായിരുന്നു ഓരോ യോഗസ്ഥലങ്ങളും.
എഡിറ്റര്‍ ചിട്ടപ്പെടുത്തി വച്ച ഭാഷാവഴക്കത്തെക്കാളും മനോഹരമായി ഉള്ളില്‍ അഗ്നി കശക്കി എടുത്തതാണ് ഓരോ വാക്കും, വാചകവും. അത് കേട്ടു പൊള്ളി പ്പോയവര്‍, ഏറെയുണ്ട്. വിമര്ശനമെല്ക്കാത്തവര് ചുരുക്കവും.
മലയാള സാഹിത്യത്തിന്റെ പരമാചാര്യന്മാരെ വിമര്‍ശിച്ചു കൊണ്ട്, യഥാ തഥസങ്കല്പങ്ങളെ തകര്‍ക്കുകയാണ് ആദ്യം ചെയ്തത്. സാഹിത്യത്തെയും, സാമൂഹികജീവിതതെയും ഇഴ പിരിക്കനാകാത്ത വിധം അടുപ്പമുണ്ട് മാഷിനു.
വിഗ്രഹമുടയ്ക്കല് , മാഷിന്റെ ധീരതയായിരുന്നു. ശങ്കരക്കുരുപ്പു വിമര്‍ശിക്കപ്പെടുന്നു എന്ന്ന കൃതിയിലും,’തലക്കെട്ടിലും’, ആ ധീരതയുമുണ്ട്. അത് തന്നെയാണ്, മാഷിന്റെ വാക്കുകളെ രാഷ്ട്രീയത്തിലേക്കും നയിച്ചത്.
സൂപ്പര്‍ താരാധിപത്യത്തില്‍ ‘ആവിഷ്ക്കാര സ്വാതന്ത്ര്യ’ത്തിനെക്കുറിച്ച് മിണ്ടാനാകാത്ത മലയാള സിനിമയില്‍ മാഷ് പൊട്ടിത്തെറി ഉയര്ത്തിയല്ലോ. പണ്ടിതോചിതമായ മാഷിന്റെ നിരീക്ഷണങ്ങളെ സൂപ്പര്‍ താരവും താര സംഘടന നേതാവും എതിരിട്ടെത് വെറും ‘നാട്ടു ചട്ടമ്പി’ ഭാഷയിലും പ്രകൃതത്തിലും.
മാഷിനു പകരമായി വക്കാന്‍ ആരാണുള്ളതെന്ന ചോദ്യം ബാക്കിയായി. ഒ.വി. വിജയന്, എം.എന്‍.വിജയന്,സുകുമാര്‍ അഴീക്കോട്.
മലയാളത്തിലെ ബൗദ്ധിക പ്രതിഭകള്‍ക്ക് മുന്നില്‍ പകരം വക്കാന്‍, നമ്മുടെ നന്മ ചോരാത്ത മനസ്സ് മാത്രമാകണം . അതായിരിക്കണം അവരും ആഗ്രഹിചിട്ടുള്ളത്.