ചെറുപ്പത്തിലേ അമ്മ ഉപേഷിച്ച് പോയതാണ് …
ഞങ്ങൾ മക്കൾ മുലപ്പാലിന് വേണ്ടി
കടിപിടി കൂടുക പതിവായിരുന്നു …
അഞ്ചാറു മക്കള്കിടയിൽ തീരെ
ചെറിയവൻ ആയിരുന്നു ഞാൻ …
അച്ഛനെ കണ്ട ഓര്മ എനിക്കില്ല ..
ഓര്മ വെക്കുമ്പോൾ മുതൽ ഞാൻ ഈ തെരുവിലാണ് …
വിശന്നപ്പോൾ എച്ചിൽ കൂനകൾ
എനിക്ക് ഭക്ഷണം നല്കി ..
ചെറിയ കുഴികളിലെ അഴുക്കുവെള്ളം
കുടിച്ചു ദാഹം തീർത്തു…
കുട്ടികൾ എന്നെ കല്ലെറിഞ്ഞു …
തല ചായ്ക്കാൻ ഒരിടമോ ,
കഴിക്കാൻ നല്ല ഭക്ഷണമോ എനിക്ക് കിട്ടിയില്ല …
എന്തിന് സ്നേഹത്തോടെ ഒരു നോട്ടമോ ,
കരുണയോ ആരിൽ നിന്നും എനിക്ക് ലെഭിച്ചില്ല …
അടുത്ത വീടുകളിൽ അമ്മമാർ കുട്ടികളെ
ലാളിക്കുന്നത് കൊതിയോടെ നോക്കിനിന്നിട്ടുണ്ട് ….
ആ സ്നേഹം കണ്ട് അടുത്തുചെന്ന എന്നെ
അവർ കുറുവടി കൊണ്ടടിച്ചു …
എന്റെ കണ്ണീരു കാണാൻ ആരുമുണ്ടായില്ല …
ഇപ്പോൾ പാതി ഒടിഞ്ഞ കാലുമായ്
ഏന്തി വലിഞ്ഞാണ് നടപ്പ് …
ദൂരെ കശാപ്പു ശാലക്കരികെ അലഞ്ഞൊരെൻ സുഹ്രത്തിനെ ,
ഒരുനാൾ വെട്ടി കുറച്ചുപേർ ഇറച്ചിയാക്കി …
ഇടിഞ്ഞു പൊളിഞ്ഞ ഈ വീടിനടുത്ത്
ഇരുട്ടിന്റെ മറ പറ്റി
കുറച്ചു മുൻപ് കുറേ ആളുകൾ വന്നു …
ഏതോ ആയുധം കൊണ്ട്
അവരെന്നെ വെട്ടി മുറിപ്പെടുത്തി ..
ചോര ഒലിക്കുന്ന എന്റെ ദേഹം
കണ്ട് അവർ ആർത്തു ചിരിച്ചു …
എന്റെ ചെവി മുറിഞ്ഞു ചോര ഒലിച്ചു…
മുടന്തി ഓടിയ എന്റെ കരച്ചിൽ
ആരും ചെവിക്കൊണ്ടില്ല …..
ജീവന്റെ പിടച്ചിൽ അവർക്കൊരു രെസമായിരുന്നു ….
ചോരയും ,കണ്ണീരും മൂത്രവും വീണു
മണ്ണ് കുതിര്ന്നു ….
പിറന്നു വീണൊരീ മണ്ണിൽ ജീവിച്ചു
സ്വസ്ഥമായ് ശാന്തമായ് ,
വീണു മരിക്കാൻ കൊതിഅതേറെ ഉണ്ട് …
പറയൂ സമൂഹമെ ഇന്നീ മണ്ണിൽ
ഒരു ജീവനായ് പിറന്നതെൻ തെറ്റോ ….??
arunkumartm1097
sivaarun1097@gmail.com