2014ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ക്കു ഗ്രന്ഥങ്ങള്‍ ക്ഷണിച്ചു. 2011, 2012, 2013 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.
കവിത, നോവല്‍, നാടകം, ചെറുകഥാ സമാഹാരം, സാഹിത്യ വിമര്‍ശം, വൈജ്ഞാനിക സാഹിത്യം, ജീവചരിത്രം, ഹാസ്യസാഹിത്യം, ബാലസാഹിത്യം, യാത്രാവിവരണം, വിവര്‍ത്തനം എന്നീ പതിനൊന്ന് സാഹിത്യ വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ നല്‍കും. 25,000 രൂപയും സാക്ഷ്യപത്രവും അവാര്‍ഡ് ശില്പവുമാണ് സമ്മാനം. ഉപന്യാസം, വ്യാകരണം, വൈദിക സാഹിത്യം, സാഹിത്യ വിമര്‍ശം, വൈജ്ഞാനിക സാഹിത്യം എന്നീ വിഭാഗങ്ങളില്‍ അഞ്ച് എന്‍ഡോവ്മെന്റ് അവാര്‍ഡുകളും ഉണ്ടായിരിക്കും.
35 വയസ്സിന് താഴെയുള്ളവര്‍ രചിച്ച കഥ, കവിത, നാടകം എന്നീ ഗ്രന്ഥങ്ങള്‍ക്ക് മൂന്ന് എന്‍ഡോവ്മെന്റ് അവാര്‍ഡുകളും നല്‍കും. കൃതികളുടെ മൂന്ന് പ്രതികള്‍ വീതം 2015 ജനവരി 31ന് മുമ്പ് സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, ടൗണ്‍ ഹാള്‍ റോഡ്, തൃശ്ശൂര്‍ – 20 എന്ന വിലാസത്തില്‍ ലഭിക്കണം. അവാര്‍ഡിന്റെ വിശദാംശങ്ങള്‍ www.keralasahityaakademi.org എന്ന അക്കാദമിയുടെ വെബ്സൈറ്റില്‍ നിന്ന് ലഭിക്കും.