മുഹമ്മദലി വിട പറയുമ്പോൾ, ബൊക്സിങ്ങ് ലോകം ഉറ്റു നോക്കുന്നത് ലൈലയെയാണ്.
ലൈല മുൻപേ പ്രശസ്തയാണ്. മുഹമ്മദാലിയുടെയും മൂന്നാം ഭാര്യ വെറോനിക്ക പൊർഷ അലിയുടെയും മകളായ ലൈല, പിതാവിന്റെ തട്ടകത്തിൽ നിന്ന് ശിക്ഷണം നേടിയ മികവുമുണ്ട്. 1977 ഡിസംബർ 30 നാണ് ലൈലയുടെ ജനനം. അലിയുടെ ഒമ്പത് മക്കളിൽ എട്ടാമത്തെ പുത്രി.
പതിനാറാം വയസ്സിൽ നഖപരിചരണ വിദഗ്ദ്ധയായി സ്വന്തമായി കട തുടങ്ങിയ ലൈല, പിന്നീടു വിരലുകളെക്കാൾ മുഷ്ടിയ്ക്ക് പ്രാധാന്യം നല്കാൻ തീരുമാനിക്കുകയായിരുന്നു.
ക്രിസ്ടി മാര്ടിന്റെ ബൊക്സിങ്ങ് ടെലിവിഷൻ കണ്ട ലൈല, പതിനെട്ടാമത്തെ വയസ്സിലാണ് ബൊക്സിങ്ങിലിറങ്ങിയത്. ആദ്യം മുഹമ്മദലി എതിർത്തെങ്കിലും പിന്നീട് ലൈല ബൊക്സിങ്ങിലെത്തി.
1999 ലെ ആദ്യ മത്സരം നടക്കുമ്പോൾ, ലൈലയ്ക്ക് 21 വയസ്സ്. ലോകം ഏറെ ശ്രദ്ധയോടെ വീക്ഷിച്ച മത്സരമായിരുന്നു നടന്നത്.ആദ്യ റൗണ്ടിൽ തന്നെ എതിരാളിയെ മലർത്തിയടിച്ചു, ലൈല പിതാവിന്റെ മാനം കാത്തു.
ലൈലയുടെ സഹോദരന് ബൊക്സിങ്ങിൽ താല്പര്യമില്ലെന്ന് കേട്ടപ്പോൾ മുഹമ്മദലിയോട് ലൈല പറഞ്ഞതിങ്ങനെ: ഞാൻ പിതാവിന്റെ മകനാകും, അവനു കഴിയാത്തതുപോലെ.
താൻ ഇപ്പോഴും ആക്രോമോത്സുകയാണെന്ന് ലൈല ഓർമ്മിക്കാറുണ്ട്. മുഹമ്മദലി അങ്ങനെ തന്നെയായിരുന്നു. 2001 ആകുമ്പോഴേയ്ക്കും ലോക മത്സരങ്ങളിൽ എട്ടോളം വിജയങ്ങൾ ലൈല നേടിയിരുന്നു.
/em>