കേരളന്യൂസ്ടൈം ലേഖകൻ
അസഹിഷ്ണുതയുടെ ആഴം വലുതായിക്കൊണ്ടിരിക്കുകയാണ്. ആൾക്കൂട്ട കൊലപാതകവും ജയ് ശ്രീറാം വിളിക്കാൻ വിസമ്മതിച്ചവരെ ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങളെ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള മുതിർന്ന കലാകാരണമാരാണ് അപലപിച്ചത് .
വടക്കേന്ത്യൻ സംസ്ഥാനങ്ങളിലെ നിരന്തര സംഭവത്തെ, മുഖ്യ ധാരാ പത്രങ്ങളുടെ പ്രധാന വാർത്തയാക്കാൻ ഈ സംഭവത്തിന് കഴിഞ്ഞു . കേരളത്തിലെ ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ, ഇന്ത്യയിൽ താമസിക്കാൻ കഴിയാത്തവർക്ക് ചന്ദ്രനിലേക്ക് പോകാമെന്നു പരിഹസിച്ചതോടെ, പ്രതിഷേധം ചൂട് പിടിച്ചു. താൻ പരിഹാസരൂപേണയുള്ള ഫലിതമാണ് പ്രയോഗിച്ചതെന്നു ഗോപാലകൃഷ്ണൻ, ചാനൽ ചർച്ചകളിൽ പറഞ്ഞുവെങ്കിലും പ്രതിഷേധം ശമിപ്പിക്കാനായില്ല. വലതു പക്ഷ നിലപാടുള്ള അടൂരിനെ പിന്തുണച്ചു മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷവും രംഗത്തെത്തി, ഒപ്പം കോൺഗ്രസ് നേതൃത്വവും.
വടക്കേന്ത്യൻ സംസ്ഥാനങ്ങളിലെ വിശ്വാസി പ്രസ്താവനകൾ കേരളത്തിൽ വേരോടിച്ചെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായി ഈ സംഭവം.അടൂരിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നൂറു കണക്കിന് ആളുകൾ അണിനിരന്ന പ്രതിഷേധ റാലിയും നടന്നു. സിപിഎം പോളിറ്റ് ബ്യുറോ അംഗം എം.ഏ.ബേബി, നടൻ അലൻസിയർ , ബീന പോൾ, ട്രാൻസ്ജെൻഡർ ആക്ടിവിസ്റ് നമിത ശ്രീക്കുട്ടി, സംവിധായകൻ ജെയിംസ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.മധു, കവികളായ ഗിരീഷ് പുലിയൂർ, മുരുകൻ കാട്ടാക്കട എന്നിവര്യൻ പങ്കെടുത്തു.