കേരളന്യൂസ്ടൈം ലേഖകൻ
ദേശീയ വിദ്യാഭ്യാസ നയത്തിലെ പുതിയ പരിഷ്കാരങ്ങൾ സംസ്ഥാനങ്ങളുടെ അധികാരം കവരും. ബിജെപിയുടെ താത്പര്യമനുസരിച്ചു നിയമങ്ങൾ പരിഷ്കരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. സർവകലാശാലകളുടെ ഗവേഷണത്തിൽ ഇടപെടാൻ നാഷണൽ റിസേർച് ഫൌണ്ടേഷൻ രൂപീകരിക്കുമെന്നതാണ് ആദ്യ പ്രഖ്യാപനം. സർവകലാശാല ഭരണം ബോർഡ് ഓഫ് ഗവർണൻസിനു കീഴിലാക്കുക, സ്ഥിര നിയമനങ്ങൾ പരിമിതപ്പെടുത്തുക , ബിരുദം നാല് വർഷമാക്കുക, സ്ഥിരം നിയമനങ്ങൾ പരിമിതപ്പെടുത്തുക തുടങ്ങിയവയാ ണ് പ്രധാന നിർദ്ദേശങ്ങൾ.
ഗവേഷണത്തിനുള്ള വിഷയങ്ങൾ തെരഞ്ഞെടുക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തുമെന്ന സൂചനകൾ ഇതിനകം വന്നു കഴിഞ്ഞു. ബിരുദം നാല് വർഷമാക്കണമെന്ന നിർദ്ദേശം സാധാരണക്കാരുടെ പഠനച്ചെലവ് ഉയർത്തുകയും ജീവിതം ദുഃസ്സഹമാക്കുകയൂം ചെയ്യും. സർവ്വകലാശാലകൾ , സ്വയം ഭരണ കോളേജുകൾ , വൈജ്ഞാനിക സർവ്വകലാശാലകൾ എന്നീ ത്രിതല സംവിധാനമാണ് പുതുതായി രൂപപ്പെടുക. ഇവയ്ക്കു ബോർഡ് ഓഫ് ഗവർണർ, ഇൻസ്റ്റിട്യൂഷനൽ ലീഡർ എന്നിവരാകും നിയന്ത്രണത്തിന് ഉണ്ടാകുക. ദേശീയ തലത്തിൽ വിദ്യാഭ്യാസ നിയന്ത്രണത്തിന് റൂസ യെ ചുമതല ഏൽപ്പിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. രാജ്യത്തെ ഗവേഷണത്തിന്റെ മുൻഗണന തീരുമാനിക്കുന്നത് കേന്ദ്ര സർക്കാരാണെന്ന് വരുന്നത് സംസ്ഥാനങ്ങളുടെ സാംസ്കാരിക പശ്ചാത്തലത്തെ തകർക്കുമെന്ന് കേരളത്തിലെ വിദ്യാഭ്യാസ വിചക്ഷണന്മാർ പറയുന്നു.
മെഡിക്കൽ വിദ്യാഭ്യാസത്തിൽ മാറ്റങ്ങൾക്കു വഴിയൊരുക്കി നാഷണൽ മെഡിക്കൽ മിഷൻ ബില്ലു കേന്ദ്ര സർക്കാർ നിയമമാക്കി. രാജ്യത്തെമ്പാടുമുള്ള ഡോക്ടർമാരുടെ പ്രതിഷേധത്തിനു വഴിയൊരുക്കിയാണ് പുതിയ നിയമം വന്നത്.