
സംസ്ഥാനങ്ങളിൽ നടക്കുന്ന തെരെഞ്ഞെടുപ്പുകൾക്കു തയ്യാറെടുക്കാൻ സിപിഎം രാജ്യമെമ്പാടും ഒരുങ്ങുന്നു. ഒക്ടോബർ 30,31 തീയതികളിൽ വിളിച്ചു ചേർക്കുന്ന കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ വിശദമായ ചർച്ചകൾ നടക്കും. കേരളം, പശ്ചിമ ബംഗാൾ,തമിഴ്നാട്,അസം എന്നീ സംസ്ഥാങ്ങളിൽ അടുത്ത വർഷം തെരെഞ്ഞെടുപ്പ് നടക്കും. ഇതിനു മുന്നോടിയായി സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടുകളെ കുറിച്ച് കരട് രേഖ പി,ബി.തയ്യാറാക്കി വരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ സമർപ്പിക്കും.