പത്രാധിപര്‍ കെ. സുകുമാരന്‍ അന്തരിച്ചിട്ട് സെപ്തംബര്‍ 18-ന് നീണ്ട 30 വര്‍ഷങ്ങള്‍ തികയുന്നു.
പത്രാധിപര്‍ , സാമൂഹ്യ പ്രതിബദ്ധതയുടെ പുരോഗമന വീക്ഷണത്തിന്റെയും ശക്തനായ വക്താവായിരുന്നു. കേരളകൌമുദിയെ പിന്നോക്ക വിഭാഗത്തിന്റെയും പുരോഗമനനവാദികളുടെയും ജിഹ്വയായി ഉയര്‍ത്തുകയും അനീതിക്കെതിരെശക്തമായി നിലയുറപ്പിക്കുകയും ചെയ്യിച്ചു എന്നത് ചരിത്രം.
കേരളത്തിന്റെ നീറുന്ന സാമൂഹ്യ പ്രശ്നനങ്ങളെ ആദ്യം അവതരിപ്പിക്കുന്നത് പത്രാധിപര്‍ കെ.സുകുമാരനായിരുന്നു. ഭരണകൂടങ്ങള്‍ക്കു മുന്നില്‍ ജനകീയ പ്രശ്നങ്ങള്‍ ഓരോന്നായി ശക്തമായി പ്രസിദ്ധീകരിച്ച്, നീതി നടപ്പാക്കി .ഇടതുപക്ഷ പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കുന്നതില്‍ പത്രാധിപര്‍ കെ.സുകുമാരന്‍ നല്കിയ പങ്കിനെ മലയാളത്തിന് മറക്കാനനാവില്ല.
കേരളകൌമുദി ഈഴവ സമുദായത്തിന് മാത്രമല്ല എല്ലാ പിന്നോക്ക സമുദായത്തിനനുവേണ്ടിയും വാദിച്ചു. മുഖപ്രസംഗം എഴുതി. കാമ്പയിനുകള്‍ സംഘടിപ്പിച്ചു. പത്രം എന്നാല്‍ വാര്‍ത്തകള്‍ പ്രസിദ്ധപ്പെടുത്തുക മാത്രമല്ലെന്ന് ആദ്യം മലയാളിയെ ഓര്‍മിപ്പിച്ചത് പത്രാധിപര്‍ കെ.സുകുമാരന്‍ ആണ്.
ഇടതു വലതു ചേരിയില്‍ വയ്ക്കുന്നവരും, യുക്തിവാദികളും അടങ്ങുന്ന ബുദ്ധിജീവികളുടെ ഒരു സംഘം കേരളകൌമുദിയെ നയിക്കാന്‍ പത്രാധിപര്‍ തയ്യാറാക്കിയെടുത്തു. രാഷ്ട്രീയ പാര്‍ട്ടികളിലെ കഴിവുറ്റവരെയെല്ലാം വളര്‍ത്തിയെടുക്കാന്‍ കേരളകൌമുദിയുടെ പേജുകള്‍ പത്രാധിപര്‍ സൌമനസ്യത്തോടെ നനല്‍കി.
പത്രാധിപര്‍ കെ. സുകുമാരന്‍ ഒരു പത്രത്തിന്റെ മാത്രം പത്രാധിപരായിരുന്നില്ല. കേരള സമൂഹത്തിന്റെ മാറ്റം കണ്ട ദീര്‍ഘദര്‍ശിയായ, സാമൂഹ്യ പരിഷ്കര്‍ത്താവ് കൂടിയായിരുന്നു.