വിമാനത്താവളത്തിനു വേണ്ടി ജനവാസകേന്ദ്രം ഏറ്റെടുക്കുന്നതിനെതിരെ ജനരോഷമിരമ്പുന്നു. വള്ളക്കടവ്-വയ്യാമൂലയില്‍ 82 ഏക്കര്‍ വിമാന്താവളത്തിനനുവേണ്ടി
ഏറ്റെടുക്കാനാണ് നീക്കം നടക്കുന്നത്. മുമ്പ് എറ്റെടുത്ത സ്ഥലത്ത് പ്രവര്ത്തനനം ആരംഭിച്ചിട്ടില്ല.
വള്ളക്കടവ്-വയ്യാമൂല ജോയിന്റ് കൌണ്‍സില്‍ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് എ.സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്തു. വി.സുരേന്ദ്രന്‍പിള്ള, ടി.ശരത് ചന്ദ്ര പ്രസാദ്, ബി.ആര്.പി ഭാസ്ക്കര്‍, ബീമാപള്ളി റഷീദ്, കൌണ്‍സിലര്‍മാരായ ഷാജിദാ നാസര്‍, ശാന്തിനി, പുത്തന്‍പള്ളി സലീം, ആക്ഷന്‍ കൌണ്‍സിലര്‍ ഭാരവാഹികളായ വള്ളക്കടവ് സൈനനുദ്ദീന്‍, വിശ്വന്, വിക്രമന് തുടങ്ങിയവര്‍ പ്രസംഗിച്ചു.